വിമര്‍ശനങ്ങള്‍ക്കൊടുവില്‍ 'ആത്മഹത്യ തടയല്‍' ഫീച്ചര്‍ പുനസ്ഥാപിച്ച് ഇലോണ്‍ മസ്ക്

വാഷിംഗ്‌ടണ്‍: മുന്നറിയിപ്പുകള്‍ ഒന്നും നല്‍കാതെ പിന്‍വലിച്ച 'ആത്മഹത്യ തടയല്‍'  ഫീച്ചര്‍ #thereishelp പുനസ്ഥാപിച്ച് ഇലോണ്‍ മസ്ക്. ഫീച്ചര്‍ പിന്‍വലിച്ചതിനുപിന്നാലെ ഇലോണ്‍ മസ്കിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററിന്റെ സിഇഒ ഇലോണ്‍ മസ്‌കിന്റെ നിര്‍ദേശമനുസരിച്ചാണ് ആത്മഹത്യ തടയല്‍ ഫീച്ചര്‍ നീക്കം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാനസികാരോഗ്യം, എച്ച് ഐ വി, കുട്ടികളെ ലൈംഗീകമായി ചൂഷ്ണം ചെയ്യല്‍, പ്രകൃതി ദുരന്തം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ ഓര്‍ഗനൈസേഷനിലെ സെര്‍ച്ച് ബാറില്‍ കൂടുതലായി കണ്ടിരുന്ന ഫീച്ചറാണ് മസ്ക് നീക്കം ചെയ്തത്. ഇതിനെതിരെയാണ് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയത്. അതേസമയം,  തുടര്‍ന്ന് ട്വിറ്റര്‍ ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എല്ല ഇര്‍വിന്‍ ഫീച്ചര്‍ പിന്‍വലിച്ചത് താത്കാലികമാണെന്ന് അറിയിച്ചു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ഫീച്ചറുകള്‍ നീക്കം ചെയ്ത ശേഷം ഉപയോക്താക്കളുടെ വിമര്‍ശനങ്ങളോടും ചോദ്യങ്ങളോടും ഇലോണ്‍ മസ്‌ക് തന്നെ പ്രതികരണമറിയിച്ചു. ട്വിറ്റര്‍ ആത്മഹത്യയെ തടയുന്നില്ല എന്നായിരുന്നു മസ്‌കിന്റെ മറുപടി ട്വീറ്റ്. ആദ്യമായിട്ടല്ല ട്വിറ്ററുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്ക് വിമര്‍ശങ്ങള്‍ക്ക് വിധേയമാകുന്നത്. ഒരു വിഡ്ഢിയെ കിട്ടിയാല്‍ സി ഇ ഒ സ്ഥാനത്ത് നിയമിക്കുമെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. കൂടാതെ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Technology

'പ്ലേ ഓണ്‍ലി വണ്‍സ് ഓഡിയോ'; കിടിലന്‍ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 1 week ago
Technology

വാട്സ് ആപ്പ് ഡെസ്ക്ടോപ്പിൽ ഇനി മുതല്‍ വിഡിയോ, ഓഡിയോ കോള്‍ ചെയ്യാം!

More
More
Web Desk 1 week ago
Technology

ചാറ്റ് ജിപിടിയെ വെട്ടാന്‍ 'ബാര്‍ഡു'മായി ഗൂഗിള്‍

More
More
Web Desk 1 week ago
Technology

വാട്സ് ആപ്പ് ചിത്രത്തില്‍ നിന്നും ഇനി മുതല്‍ ടെസ്റ്റ്‌ കോപ്പി ചെയ്യാം

More
More
Web Desk 1 week ago
Technology

ന്യൂസിലാന്‍ഡിലും ടിക്ടോക്കിന് നിരോധനം

More
More
Web Desk 2 weeks ago
Technology

ഫേസ്ബുക്കില്‍ വീണ്ടും പിരിച്ചുവിടല്‍;10,000 പേര്‍ക്ക് ജോലി നഷ്ടമാകും

More
More