കൊച്ചി: അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡ് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ട്രെയിലര്‍ ഇല്ലാതെയാണ് സിനിമ തിയേറ്ററില്‍ എത്തിയത്. എന്നാല്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചതിനുപിന്നലെ ആദ്യ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സിനിമയുടെ കഥാസൂചന നല്‍കുന്നുണ്ട്. തിയേറ്ററില്‍ വലിയ പ്രേക്ഷക പിന്തുണ നേടാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അൽഫോൻസ് പുത്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പൃഥ്വിരാജും നയന്‍താരയുമാണ്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത സിനിമയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന് മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.