കൊച്ചി: മോഹന്‍ലാല്‍ -ലിജോ പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ കമല്‍ ഹാസനും അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2023-ലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ലിജോയും മോഹന്‍ ലാലും ഒന്നിക്കുന്ന സിനിമയെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റിന് ലഭിച്ച സ്വീകാര്യത തന്നെ അതിനുള്ള തെളിവാണ്. മോഹന്‍ ലാലും കമല്‍ ഹാസനും ആദ്യമായിട്ടല്ല ഒന്നിച്ച് അഭിനയിക്കുന്നത്. നേരത്തെ 'ഉന്നൈ പോലൊരുവൻ' എന്ന സിനിമയില്‍ ഒരുവരും ഒരുമിച്ചെത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മലൈക്കോട്ടൈ വാലിബനില്‍ കമല്‍ ഹാസനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്ത വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് സിനിമയിലെത്തുന്നത്. ബോളിവുഡ് താരം വിദ്യുത് ജാംവാലാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.