ചെന്നൈ: അജിത്ത് നായകനായി എത്തുന്ന 'തുണിവി'ലെ മഞ്ജുവിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കണ്മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാരിയര്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. മഞ്ജു വാരിയരും ഈ പോസ്റ്റര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്‍റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുണിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു.
അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ തുണുവിലെ പാട്ടിന് വലിയ പ്രേക്ഷക പ്രശംസ നേടാന്‍ സാധിച്ചിരുന്നു. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാൻ എന്നിവരാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്. തിയറ്റര്‍ റീലിസീന് ശേഷം നെറ്റ്ഫ്ലിക്സില്‍ ചിത്രം സ്‍ട്രീം ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിജയ് ചിത്രം 'വാരിസും', 'തുണിവും' ഒരേ ദിവസമാണ് തിയേറ്ററുകളിൽ എത്തുന്നത്. നീണ്ട കാലയളവിന് ശേഷമാണ് വിജയ്, അജിത് ചിത്രങ്ങൾ പൊങ്കലിന് തമിഴ് നാട്ടിൽ ഏറ്റുമുട്ടുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുണിവ്. അജിത്തിന്റെ പുതിയ പ്രോജക്ട് ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.