നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും വില അറിയുന്നത്; കൊവിഡ് കാല ബ്ലോഗുമായി മോഹന്‍ലാല്‍

ലോക്ക് ഡൗണ്‍ കാലത്തെ ക്ഷമയോടെ നേരിടാനും കാത്തിരിക്കാനുമുള്ള സന്ദേശം പങ്ക് വെച്ച് മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗ്‌. സർക്കാരുകൾ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുടർന്നും എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ചു മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറയുന്നു.  ‘വി ഷാള്‍ ഓവര്‍ കം’ എന്ന തലക്കെട്ടോടെ ആണ് ഇത്തവണ താരത്തിന്‍റെ ബ്ലോഗ് തുടങ്ങുന്നത്. ലോക്ക് ഡൗണ്‍ തീരാന്‍ 21 ദിവസം കാത്തിരുന്ന ജനതയ്ക്ക് വീണ്ടും കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തെ പരാമര്‍ശിച്ചാണ് മോഹന്‍ലാലിന്‍റെ എഴുത്ത്. നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും വില അറിയുന്നതെന്നും സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണെന്നും താരം ഓര്‍മിപ്പിക്കുന്നു.

"നമുക്ക് ചെയ്ത് തീർക്കാൻ ഏറെയുണ്ടായിരുന്നു. പാതിയിൽ നിന്നു പോയ ജോലികൾ, വീട്ടേണ്ട ബാധ്യതകൾ, മുടങ്ങാതിരിക്കേണ്ട കടമകൾ, മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ. എന്നാൽ രാജ്യം പറഞ്ഞു, അരുത് ആയിട്ടില്ല, അൽപം കൂടി ക്ഷമിക്കൂ... നിങ്ങൾക്ക് വേണ്ടി, നമുക്ക് വേണ്ടി ഈ നാടിന് വേണ്ടി. സ്വാതന്ത്രൃത്തിന്റെ പടിവാതിക്കൽ വച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോൾ നാം തിരിച്ചെത്തുന്നത് നമ്മളിലേക്ക് തന്നെയാണ്.

നഷ്ടപ്പെടുമ്പോഴാണ് എന്തിന്റെയും വില അറിയുന്നത്. സ്വാതന്ത്രൃവും അങ്ങനെ തന്നെ. ഈ ഭൂമിയിൽ, ഈ നാട്ടിൽ നാം എത്ര മേൽ സ്വതന്ത്രരായിരുന്നു. സ്കൂളിലേക്ക് നാം നടന്ന പോയ വഴികൾ, നാം കളിച്ച വീട്ടു തൊടികൾ, വളരും തോറും നാം കണ്ട സ്വപ്നങ്ങൾ, നാം തേടിയ ജോലികൾ, ഒടുവിൽ എത്തിച്ചേർന്ന ഇടങ്ങൾ, നമ്മുടെ അധ്വാനങ്ങൾ, ആത്മസംതൃപ്തികൾ, പ്രിയപ്പെട്ടവരുമൊത്ത് ലവഴിച്ച നിമിഷങ്ങൾ, നമ്മുടെ നേട്ടങ്ങൾ, പങ്കിടലുകൾ, കണ്ട് വിസ്മയിച്ചമനോഹര കാഴ്ച്ചകൾ, തനിച്ച് സഹിച്ച സഹനങ്ങൾ, ആരോരുമറിയാതെ ഉള്ളിൽ സൂക്ഷിക്കുന്ന ആധികൾ. ഇവയിലേക്കെല്ലാം തിരിച്ചു പോകുമ്പോൾ നാം നമ്മിൽ തന്നെ എത്തുന്നു" എന്ന് മോഹന്‍ലാല്‍ കുറിക്കുന്നു.

Contact the author

News Desk

Recent Posts

Sooraj Roshan 1 year ago
Lockdown Diaries

നന്ദിവാക്കുകള്‍ക്ക് കാതോര്‍ക്കാത്ത ആ കരുതലാണ് സ്നേഹം - സൂരജ് റോഷന്‍

More
More
Akhila Pappan 1 year ago
Lockdown Diaries

ഒബ്സസ്സിവ് കംപല്‍സിവ് ന്യുറോസിസ് അഥവാ കൊറോണ വരുമോ വരുമോയെന്ന പേടി!

More
More
Asaf Ali Azad 1 year ago
Lockdown Diaries

ഏകാകിനിയുടെ ഉള്ളകം തേടി, ഇരുപുറം ചില്ലിട്ട എന്റെ ലോക്ക് ഡൗൺ ദിനങ്ങള്‍

More
More
Lockdown Diaries

നിരീക്ഷണ കാലത്തെ പെൺജീവിതങ്ങൾ

More
More
Web Desk 1 year ago
Lockdown Diaries

പട്ടിണിക്കാർ ഒരുപാടുണ്ട്, പാചക വീഡിയോകള്‍ ഒഴിവാക്കിക്കൂടേ? സാനിയ

More
More
Jalisha Usman 1 year ago
Lockdown Diaries

ഇവിടെ സ്വീഡനില്‍ ഞങ്ങള്‍ അന്യരാണ്; കേരളത്തിലെ ബംഗാളികള്‍ - ജലിഷാ ഉസ്മാന്‍

More
More