ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സമാന്തര ഭരണം നടത്താന്‍ ബിജെപി ശ്രമിക്കുന്നു - എം കെ സ്റ്റാലിന്‍

ചെന്നൈ: തങ്ങള്‍ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സമാന്തര ഭരണം നടത്താനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ നോക്കുകുത്തിയാക്കാനും അപഹസിക്കാനും അതുവഴി ഭരണഘടനയെ അപമാനിക്കാനുമാണ് ഇപ്പോള്‍ നിയമിക്കപ്പെട്ട പല ഗവര്‍ണര്‍മാരും ശ്രമിക്കുന്നത്. ഈ രീതിയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പല നടപടികളും ഭരണഘടനാ വിരുദ്ധമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. പി ടി ഐ യോട് സംസാരിക്കുകയായിരുന്നു അദേഹം. 

സി പി എം ഭരിക്കുന്ന കേരളത്തിലും ടി ആര്‍ എസ് അധികാരത്തിലുള്ള തെലങ്കാനയിലും തൃണമൂല്‍ ഭരിക്കുന്ന പശ്ചിമ ബംഗാളിലും ആം ആദ്മി ഭരിക്കുന്ന ഡല്‍ഹിയിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്തിന്റെ ഫെഡറല്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഇത്തരം ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. എ ഐ എ ഡി എം കെയെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വരുതിയില്‍ നിര്‍ത്താനാണ് ബിജെപി തമിഴ്നാട്ടില്‍ ശ്രമിക്കുന്നത്. അത് വളരെ തെറ്റായ തന്ത്രമാണ്. ഇല്ലാത്ത ശക്തി ഉണ്ട് എന്ന് കാണിക്കാനാണ് ബിജെപി തമിഴനാട്ടില്‍ ശ്രമിക്കുന്നത്. എന്നാല്‍ അവര്‍ക്ക് നിയമസഭയില്‍ നാല് സീറ്റുകള്‍ കിട്ടിയത് എ ഐ എ ഡി എം കെയുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒറ്റ സീറ്റ് പോലും കിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ ലഭിച്ച സീറ്റുകള്‍ നഷടപ്പെടും. തമിഴ്നാട്ടില്‍ ബിജെപിക്ക് ഒരു ശക്തിയുമില്ല. എന്നാല്‍ ഇല്ലാത്ത ശക്തി ഉണ്ടെന്നു കാണിക്കാനാണ് അവര്‍ ശ്രമിക്കുന്നത്-തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.   

Contact the author

National Desk

Recent Posts

National Desk 12 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 13 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 14 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More