ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വായുമലീനികരണം കൂടുന്നു. വായു ഗുണനിലവാര സൂചിക 399 ആയതോടെ അധികാരികള്‍ നിയന്ത്രണം കടുപ്പിച്ചു. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബി.എസ് മൂന്ന് പെട്രോള്‍, ബി.എസ് ഫോര്‍ ഡീസല്‍ വാഹനങ്ങള്‍ എന്നിവയ്ക്കുള്ള നിരോധനം ഏര്‍പ്പെടുത്തണോ എന്നകാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, വരും ദിവസങ്ങളില്‍ വായു മലിനീകരണം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ കല്‍ക്കരി ഉപയോഗിക്കുന്ന വ്യവസായ ശാലകള്‍ ഇന്ന് മുതല്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഡല്‍ഹിയില്‍ രണ്ടാഴ്ച്ചയിലേറെയായി വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. അന്തരീക്ഷ മലിനീകരണം മൂലം ശ്വാസംമുട്ട്, കണ്ണെരിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകളുമായി നിരവധിപേരാണ് പ്രതിദിനം ആശുപത്രികളിലെത്തുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.