ഇന്ത്യയുടെ തെറ്റായ ഭൂപടം നല്‍കി; ഖേദം പ്രകടിപ്പിച്ച് വാട്ട്സ് ആപ്പ്

ഡല്‍ഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയ സംഭവത്തില്‍ ഖേദം പ്രകടിപിച്ച് സാമൂഹിക മാധ്യമമായ വാട്ട്സ് ആപ്പ്. പുതുവത്സരവുമായി ബന്ധപ്പെട്ട്  ട്വിറ്ററിൽ ഷെയർ ചെയ്‌ത ഇന്ത്യയുടെ തെറ്റായ ഭൂപടത്തിനെതിരെ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശനം ഉന്നയിക്കുകയും തെറ്റ് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തതിനുപിന്നാലെയാണ് വാട്ട്സ് ആപ്പ് ഖേദം പ്രകടനം നടത്തിയത്. ഇന്ത്യയില്‍ ബിസ്സിനസ് നടത്തുന്നവര്‍ രാജ്യത്തിന്‍റെ ശരിയായ ഭൂപടം ഉപയോഗിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

'വാട്ട്‌സ്ആപ്പ് - ഇന്ത്യാ മാപ്പ് പിശക് എത്രയും വേഗം പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. "നിലവിൽ ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്ന അല്ലെങ്കിൽ ഇന്ത്യയിൽ ബിസിനസ്സ് തുടരാൻ ആഗ്രഹിക്കുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളും ശരിയായ ഭൂപടങ്ങൾ ഉപയോഗിക്കണം' - മന്ത്രി ട്വീറ്റ് ചെയ്തു. മനപൂര്‍വ്വമല്ല തെറ്റ് സംഭവിച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഇതിനു മറുപടിയായി വാട്ട്സ് ആപ്പ് ട്വീറ്റ് ചെയ്തു. ജമ്മുകശ്മീര്‍ ഉള്‍പ്പെടാത്ത വിധത്തിലുള്ള ഭൂപടമായിരുന്നു വാട്ട്സ് ആപ്പ് ട്വീറ്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞ ദിവസം വീഡിയോ കോളിങ് പ്ലാറ്റ്ഫോമായ സൂമിന്‍റെ സ്ഥാപകനായ എറിക് യുവാന്‍ പോസ്റ്റ്‌ ചെയ്തതും തെറ്റായ ഭൂപടമായിരുന്നു. ഇതിനെതിരെയും രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മനുഷ്യനെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നത് അംഗീകരിക്കാനാവില്ല- വിജയ് സേതുപതി

More
More
National Desk 22 hours ago
National

വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം; 60 പവന്‍ സ്വര്‍ണം നഷ്ടമായി

More
More
National Desk 22 hours ago
National

തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തിന് സിനിമാ തിയറ്ററില്‍ പ്രവേശനം നിഷേധിച്ചു

More
More
National Desk 23 hours ago
National

വിദേശ ഇടപെടല്‍ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; സല്‍മാന്‍ ഖാനെതിരായ ഹര്‍ജി തള്ളി

More
More
National Desk 1 day ago
National

നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി

More
More