ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി വിതയ്ക്കാന്‍ ലൗ ജിഹാദിനെ ബിജെപി ആയുധമാക്കുന്നു- ശിവസേന

മുംബൈ: ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി വിതയ്ക്കാന്‍ ബിജെപി ലൗ ജിഹാദിനെ ആയുധമാക്കുകയാണെന്ന് ശിവസേന. രാമജന്മഭൂമി പ്രശ്‌നം പരിഹരിച്ചതിനാല്‍ ഇനി ആ പേരില്‍ വോട്ടുചോദിക്കാനാവില്ലെന്ന് ബിജെപിക്ക് അറിയാം. അതിനാല്‍ അവര്‍ ലൗ ജിഹാദ് വിഷയത്തില്‍ ഗവേഷണം നടത്തി അതുപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ടുചോദിക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിക്കുന്നു. പാര്‍ട്ടി മുഖപത്രമായ സാമനയിലെഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഇനിയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വിത്തുകള്‍ രാജ്യത്ത് വിതയ്ക്കരുതെന്നും സഞ്ജയ് റാവത്ത് ലേഖനത്തില്‍ പറയുന്നു. 

തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാണ് അവര്‍ പുതിയ ലൗ ജിഹാദ് വിഷയവുമായി വരുന്നത്. നടി തുനിഷ ശര്‍മ്മയുടെ മരണവും ശ്രദ്ധാ വാക്കറുടെ കൊലപാതകവുമൊന്നും ലൗ ജിഹാദല്ല. എന്നാല്‍ അത് ലൗ ജിഹാദാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഏത് സമുദായത്തിലെയും മതത്തിലെയും പെണ്‍കുട്ടികള്‍ അതിക്രമങ്ങള്‍ക്കിരയാവുന്നത് അംഗീകരിക്കാനാവില്ല'- സഞ്ജയ് റാവത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോഴത്തെ ഭരണാധികാരികള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശങ്ങളും അസ്ഥിത്വവും അംഗീകരിക്കാത്തവരാണ്. 2024-ല്‍ രാജ്യം ഭയത്തില്‍നിന്ന് മോചിതരാകുമെന്നാണ് പ്രതീക്ഷ. പൊതുതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമാറ്റമുണ്ടാവും- അദ്ദേഹം കൂട്ടിച്ചേർത്തു. 

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മനുഷ്യനെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നത് അംഗീകരിക്കാനാവില്ല- വിജയ് സേതുപതി

More
More
National Desk 22 hours ago
National

വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം; 60 പവന്‍ സ്വര്‍ണം നഷ്ടമായി

More
More
National Desk 22 hours ago
National

തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തിന് സിനിമാ തിയറ്ററില്‍ പ്രവേശനം നിഷേധിച്ചു

More
More
National Desk 23 hours ago
National

വിദേശ ഇടപെടല്‍ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; സല്‍മാന്‍ ഖാനെതിരായ ഹര്‍ജി തള്ളി

More
More
National Desk 1 day ago
National

നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി

More
More