ഒരു നായര്‍ക്ക് വേറൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് രാഷ്ട്രീയത്തില്‍ എന്റെ അനുഭവം- ശശി തരൂര്‍

ചങ്ങനാശ്ശേരി: ഒരു നായര്‍ക്ക് വേറൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നത്ത് പത്മനാഭന്‍ പറഞ്ഞിട്ടുണ്ടെന്ന് ശശി തരൂർ. രാഷ്ട്രീയത്തില്‍ തന്റെ അനുഭവം അതുതന്നെയാണെന്നും ശശി തരൂർ പറഞ്ഞു. എന്‍ എസ് എസ് സ്ഥാപകനും സാമൂഹ്യപരിഷ്കര്‍ത്താവുമായ മന്നത്ത് പത്മനാഭന്‍റെ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുസമ്മേളണം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ശശി തരൂര്‍ എം പിയുടെ പരാമര്‍ശം.''ഒരു നായര്‍ക്ക് വേറൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം പറഞ്ഞത് എണ്‍പതൊ നൂറോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. രാഷ്ട്രീയത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്ന കാര്യം അതുതന്നെയാണ്'' ശശി തരൂര്‍ കൂടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മന്നത്ത് പത്മനാഭന്‍ ജയന്തി മഹാസമ്മേളനത്തിനെത്തിയെ ശശി തരൂരിനെ വാനോളം പുകഴ്ത്തിയാണ്  ജി സുകുമാരന്‍ നായര്‍ പ്രസംഗിച്ചത്. ''തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചയാളാണ് ഞാന്‍, അത് തെറ്റായിപ്പോയി, അന്ന് പറഞ്ഞത് തിരുത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ ശശി തരൂരിനെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. ശശി തരൂര്‍ വിശ്വ പൌരനാണ്'' -ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തരൂരിനെ സമ്മേളനം  ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതും വേദിയില്‍ വെച്ച് അദ്ദേഹത്തെ പുകഴ്ത്തിയതും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

എന്‍ എസ് എസുമായി വളരെയേറെ അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന നേതാക്കളായ രമേശ്‌ ചെന്നിത്തല, കെ മുരളീധരന്‍, കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവരെയൊന്നും മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിന് സുകുമാരന്‍ നായര്‍ ക്ഷണിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 7 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 7 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More