നിങ്ങളുടെ ദൗത്യം വിജയിക്കട്ടെ; രാഹുല്‍ ഗാന്ധിക്ക് ആശംസയുമായി രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതന്‍

ലക്‌നൗ: രാഹുല്‍ ഗാന്ധിക്കും  ഭാരത് ജോഡോ യാത്രയ്ക്കും ആശംസകള്‍ നേര്‍ന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍. ഭാരത് ജോഡോ യാത്ര വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും രാഹുലിന്റെ കൂടെയുണ്ടാകുമെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. 

'നിങ്ങളുടെ ദൗത്യം വിജയിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിനായി പ്രാര്‍ത്ഥിക്കുന്നു. ദീര്‍ഘായുസോടെ ഇരിക്കാന്‍ അനുഗ്രഹിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ താല്‍പ്പര്യത്തിനും അവരുടെ സന്തോഷത്തിനുംവേണ്ടി മഹത്തായ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടായിരിക്കട്ടെ'- ആചാര്യ സത്യേന്ദ്ര ദാസ് കത്തില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാന്‍ ആചാര്യ സത്യേന്ദ്ര ദാസിന് ആഗ്രഹമുണ്ടായിരുന്നെന്നും ആരോഗ്യകാരണങ്ങളാല്‍ അതിനുസാധിക്കാതെ വന്നെന്നും അയോധ്യ ജില്ലയിലെ കോണ്‍ഗ്രസ് വക്താവ് സുനില്‍ കൃഷ്ണ ഗൗതം പറഞ്ഞു. അതേസമയം, ഒന്‍പതുദിവസത്തെ ശൈത്യകാല അവധിക്കുശേഷം ഭാരത് ജോഡോ യാത്ര പര്യടനം പുനരാരംഭിച്ചു. ഡല്‍ഹിയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്കാണ് യാത്ര പ്രവേശിച്ചത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More