സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ: ഗവര്‍ണര്‍ നിയമപരമായി മാത്രം നടപടിയെടുത്താല്‍ മതി - എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കാന്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍ നിയമപരമായി മാത്രം നടപടിയെടുത്താല്‍ മാത്രം മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമത്തിന്‍റെ പേര് പറഞ്ഞ് ഗവര്‍ണര്‍ സര്‍ക്കാരിനെ തന്നെ ആലോസരപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും നിയമപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്ത് പോയാല്‍ ഒരു പ്രയാസവുമുണ്ടാകില്ല. നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലയിലേക്ക് കാര്യങ്ങള്‍ പോകുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.  ഭരണഘടനയെ വിമര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയെ അതിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് പൂര്‍ണമായും ബോധ്യം വന്നാല്‍ മാത്രം സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് അനുവാദം നല്‍കിയാല്‍ മതിയെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതേസമയം, ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഈ മാസം നാലിന് സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി ഗവര്‍ണറോട് സമയം ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More