എല്ലാ രാജ്യങ്ങളിലും പെലെയുടെ പേരില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം വേണം- ഫിഫ പ്രസിഡന്റ്

ബ്രസീലിയ: എല്ലാ രാജ്യങ്ങളിലും ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് ഇതിഹാസ താരം പെലെയുടെ പേരിടണമെന്ന നിര്‍ദേശവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. പെലെയോടുളള ആദരസൂചകമായാണ് സ്‌റ്റേഡിയങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേരിടാനുളള നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് ജിയാനി പറഞ്ഞു. സാന്റോസില്‍ പെലെയുടെ സംസ്‌കാരച്ചടങ്ങില്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

'പെലെ അനശ്വരനാണ്. ഫിഫ തീര്‍ച്ചയായും ആ ഫുട്‌ബോള്‍ ഇതിഹാസത്തെ അര്‍ഹിക്കുന്ന രീതിയില്‍ ബഹുമാനിക്കും. ലോകത്തിലെ എല്ലാ ഫുട്‌ബോള്‍ അസോസിയേഷനുകളോടും മത്സരങ്ങള്‍ ആരംഭിക്കുന്നതിനുമുന്‍പ് ഒരുമിനിറ്റ് മൗനം പാലിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 211 രാജ്യങ്ങളോടും ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പെലെയുടെ പേര് നല്‍കാന്‍ ആവശ്യപ്പെടും. ഭാവി തലമുറകള്‍ അദ്ദേഹം ആരാണെന്ന് അറിയുകയും മനസിലാക്കുകയും വേണം'- ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

82-കാരനായ പെലെ ഡിസംബര്‍ 29-നാണ് ലോകത്തോട് വിടപറഞ്ഞത്. കാന്‍സറിനെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബ്രസീലിനായി മൂന്നുതവണ ലോകകപ്പ് സ്വന്തമാക്കിയ ഏക ഫുട്‌ബോളര്‍ കൂടിയാണ് പെലെ. 1363 കളികളിലായി 1281 ഗോളുകള്‍ നേടിയതിന് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുണ്ട്.

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More