ഞാന്‍ കടിച്ചുതൂങ്ങി കിടന്നില്ലല്ലോ, ആ മാന്യതയെപ്പറ്റി എന്താണ് ആരും ഒന്നും പറയാത്തത് ?- സജി ചെറിയാന്‍

തിരുവനന്തപുരം: ധാര്‍മ്മികതയുടെ പേരിലാണ് താന്‍ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവും എംഎല്‍എയുമായ സജി ചെറിയാന്‍. താന്‍ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അത് മനസിലാക്കിയാണ് പാര്‍ട്ടി തന്നെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. തന്നെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയതിനുപിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം.

'നിലവില്‍ എന്റെ പേരില്‍ കേസൊന്നുമില്ല. അത് പഠിച്ചും മനസിലാക്കിയുമാണ് പാര്‍ട്ടി എന്നെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചത്. എംഎല്‍എ ആയ ഒരാള്‍ക്ക് മന്ത്രിയാകാന്‍ എന്ത് അയോഗ്യതയാണുളളത്. ഞാന്‍ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് തെളിഞ്ഞു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യം സംരക്ഷിക്കാനാണ് രാജിവെച്ചത്. അതാണ് എന്റെ മാന്യത. ഞാന്‍ കടിച്ചുതൂങ്ങി കിടന്നില്ലല്ലോ. എന്റെ മാന്യതയെപ്പറ്റി ആരും എന്താണ് ഒന്നും പറയാത്തത്? ഞാനെടുത്ത പോസിറ്റീവ് തീരുമാനത്തെപ്പറ്റി പറയുന്നതിനുപകരം നാലുദിവസമായി എന്നെ അടിമുടി വിമര്‍ശിക്കുകയല്ലേ ചെയ്യുന്നത്'- സജി ചെറിയാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാളെ വൈകുന്നേരം നാലുമണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. സജി ചെറിയാനെതിരെ കോടതിയില്‍ കേസുളളതിനാല്‍ നിയമോപദേശം തേടിയതിനുശേഷമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്. പത്തനംതിട്ടയിലെ മല്ലപ്പളളിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് ജൂലൈ ആറിനായിരുന്നു സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More