രണ്ടര ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കാന്‍ യു എസ് ഭരണകൂടം നിര്‍ദ്ദേശിച്ചു - ഇലോണ്‍ മസ്ക്

വാഷിംഗ്‌ടണ്‍: മാധ്യമപ്രവർത്തകരുടെയും കനേഡിയൻ ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ രണ്ടര ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കിയത് യു എസ് ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഇലോണ്‍ മസ്ക്. മാധ്യമ പ്രവര്‍ത്തകന്‍ മാറ്റ് തായ്ബിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ഇലോണ്‍ മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ ഏജന്‍സികളും ട്വിറ്ററും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നിരിക്കുന്നതെന്നും യു എസ്  ഭരണകൂടം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ട്വിറ്റര്‍ ഉപയോഗിക്കുന്ന ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ യു എസ് ഭരണകൂടം തയ്യാറായിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റഷ്യ, ചൈനീസ് ബന്ധമുള്ള അക്കൌണ്ടുകള്‍ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യു എസ് ഭരണകൂടം ശ്രമിക്കുന്നതായി അടുത്തിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മസ്കിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ച് എഴുതിയ മാധ്യമ പ്രവർത്തകരുടെ അക്കൌണ്ടുകളാണ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത് . എന്‍എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ സസ്പെൻഡ് ചെയ്തത്. 

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More