പഴയിടം നമ്പൂതിരിയെ കലോത്സവ ഭക്ഷണപ്പുരയേല്‍പ്പിച്ച സംഭവം- ചര്‍ച്ച മുറുകുന്നു

കോഴിക്കോട്: യാതൊരുതരത്തിലുള്ള തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും പാലിക്കാതെ വര്‍ഷാവര്‍ഷം സംസ്ഥാന യുവജനോത്സവത്തിന് പാചകം ചെയ്യാന്‍ പഴയിടം നമ്പൂതിരിയെ വിളിക്കുന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന ചര്‍ച്ച മുറുകുന്നു. ഭക്ഷണം പാകംചെയ്യുന്ന ബ്രാഹ്‌മണന്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്ന എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിന്റെ പ്രസ്താവനയോട്  മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ നല്‍കിയ മറുപടി വൈറലാണ്.

ജാതി പ്രവര്‍ത്തിക്കുന്നത് ശുദ്ധി- അശുദ്ധി ബോധ്യങ്ങളിലൂടെയാണെന്നും ചിലപ്പോഴൊക്കെ അത് വേഷംമാറി സുരക്ഷിത വെജിറ്റേറിയന്‍ ഭക്ഷണം എന്ന രൂപത്തില്‍ എത്താറുണ്ടെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് എല്ലാവര്‍ഷവും ടെന്‍ഡര്‍ നല്‍കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചയിലായിരുന്നു അശോകന്‍ ചെരുവിലിന്റെ പ്രസ്താവന.

തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാര്‍ ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തുവരട്ടെ. ശുചീകരണവേലയ്ക്ക് സവര്‍ണ ജാതിക്കാര്‍ക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നത് എന്നാണ് അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് ആയ കലോത്സവത്തില്‍ ഈ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടന്‍ രുചി കൊടുത്താണ് താല്‍പ്പര്യമുളള കുട്ടികളെ തിരിച്ചയക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല. കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോല്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവര്‍ണ്ണന്‍ ദേഹണ്ഡപുരയിലെത്തുന്നതല്ല. നാനാതരം രുചിഭേദങ്ങളും ആഘോഷപൂര്‍വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിദ്ധ്യത്തില്‍ ശുദ്ധി കലര്‍ത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നതെന്നാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കലോത്സവത്തില്‍ ഭക്ഷണം പാകംചെയ്യാനായി സന്നദ്ധത അറിയിച്ച് ലഭിച്ച നാല് ക്വട്ടേഷനുകളില്‍നിന്നാണ് പഴയിടത്തെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജാണ് ഇത്തവണത്തെ കലവറ. ഒരേസമയം രണ്ടായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന പന്തല്‍ കോളേജില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 16 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 18 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More