ഭൂമിക്കൊരു ദിനം - ഇന്ന് ലോക ഭൌമദിനം

പ്രകൃതിയെയും ഭൂമിയെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് - എപ്രില്‍ 22-ന്  അന്താരാഷ്ട്ര തലത്തില്‍ ഭൌമദിനം ആചരിക്കുകയാണ്. കൊറോണ വൈറസ് ലോകരാഷ്ട്രങ്ങളില്‍ വ്യാപകമായി മരണവും രോഗവും വിതച്ച പശ്ചാത്തലത്തില്‍ ലോകജനതയുടെ മഹാഭൂരിപക്ഷവും വീടുകളിലിരുന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടുമാണ് ഇത്തവണ ഭൌമദിനം ആചരിക്കുന്നത്. 

ഭൌമദിനാചരണം ആരംഭിച്ചതിന്റെ 50 -ാം വാര്‍ഷികം കൂടിയായ ഇത്തവണ ഭൌമദിനം ആചരിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് ലോകത്തെ സംരക്ഷിച്ച് നിര്‍ത്തുക എന്ന ആശയത്തിലൂന്നിയാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിത്തീരുന്ന തലത്തിലേക്ക് കാലാവസ്ഥ വ്യതിയാനം ത്വരിതപ്പെടുകയാണ് എന്ന് ഭൌമ ശാസ്ത്രകാരന്മാര്‍ വിലയിരുത്തുന്നു. താപനില 4 ഡിഗ്രി സെല്‍ഷ്യസ് കൂടി വര്‍ദ്ധിക്കാനുള്ള സാഹചര്യങ്ങള്‍ ലോകത്ത് നിലനില്‍ക്കുകയാണ്. ഇത് മനുഷ്യരുടെ ജീവനുതന്നെ ഭീഷണിയായിമാറും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുക, വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് വനവിഹിതം കൂട്ടുന്നതിലൂടെ അന്തരീക്ഷ താപനം തടയുക എന്നിവയാണ് കര്‍മ പരിപാടിയായി ഇത്തവണത്തെ ഭൌമദിനം മുന്നോട്ടുവക്കുന്നത്.

വായു, ജല, പരിസ്ഥിതി മലിനീകരണത്തെ അവബോധത്തിലേക്ക് കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെ 1970 ലാണ് ലോക ഭൌമദിനം ആചരിക്കാന്‍ തുടങ്ങിയത്.
Contact the author

Web Desk

Recent Posts

International

വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ശ്രീലങ്കയില്‍ നടന്നത് മറ്റ് രാജ്യങ്ങളിലും ആവര്‍ത്തിക്കും- ഐ എം എഫ്

More
More
International

ടെക്‌സസിലെ സ്‌കൂളിനുനേരെ വെടിവെപ്പ്; 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

More
More
International

യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിനുമായി ചര്‍ച്ചയ്ക്കു തയ്യാര്‍ - സെലന്‍സ്കി

More
More
International

വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖം മറയ്ക്കണം - താലിബാന്‍

More
More
International

മക്ഡൊണാൾഡ്സ് റഷ്യ വിടുന്നു

More
More
International

കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

More
More