ഡല്‍ഹി: യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്ത് മാറ്റത്തിന്റെ സൂചനകള്‍ കാണുന്നില്ലേ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. അയോധ്യാ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനും വിശ്വഹിന്ദു പരിഷത്ത് നേതാവ് ചമ്പത്ത് റായും ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് രംഗത്തെത്തിയതിനുപിന്നാലെയാണ് ജയ്റാം രമേശിന്റെ ചോദ്യം.
'അയോധ്യാ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ചുളള കത്ത്. വിഎച്ച്പി നേതാവ് ചമ്പത് റായെപ്പോലുളളവരുടെ പ്രശംസകള്‍. ഇന്ന് ബാഗ്പതിലെ ബറൗലിയിലുളള ബിജെപി ഓഫീസില്‍നിന്ന് പ്രവര്‍ത്തകര്‍ ആവേശത്തോടെ കൈവീശിയാണ് ഭാരത് ജോഡോ യാത്രയെ സ്വീകരിച്ചത്. യോഗിയുടെ സംസ്ഥാനത്ത് മാറ്റത്തിന്റെ സൂചനകള്‍?'- എന്നാണ് ജയ്റാം രമേശ് ട്വിറ്ററില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഭാരത് ജോഡോ യാത്ര വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ഭഗവാന് ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും രാഹുലിന്റെ കൂടെയുണ്ടാകുമെന്നുമാണ് രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞത്. രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഭാരത് ജോഡോ യാത്ര പ്രശംസിക്കപ്പെടേണ്ട ഒന്നാണെന്നും ആര് എസ് എസ് ഒരിക്കലും യാത്രയെ അപലപിച്ചിട്ടില്ലെന്നുമാണ് അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞത്. രാഹുല്‍ ഗാന്ധി രാജ്യത്തിനുവേണ്ടിയാണ് നടക്കുന്നതെന്നും അതിനെ ഒരിക്കലും വിലകുറച്ചുകാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.