എന്റെ ടീഷര്‍ട്ട് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ എനിക്കൊപ്പം കീറിയ വസ്ത്രങ്ങളുമായി നടന്ന പാവങ്ങളെ കണ്ടില്ല- രാഹുല്‍ ഗാന്ധി

ഭാഗ്പത്: ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മഞ്ഞുകാലത്ത് താന്‍ ധരിച്ച ടീ ഷര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ തനിക്കൊപ്പം കീറിയ വസ്ത്രങ്ങള്‍ ധരിച്ച് നടന്ന പാവപ്പെട്ട ജനങ്ങളെ കണ്ടില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാഗ്പത്- ഷാംലി അതിര്‍ത്തിയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

'ഞാന്‍ ഭാരത് ജോഡോ യാത്രയില്‍ ടീ ഷര്‍ട്ടുകളാണ് ധരിക്കുന്നത്. പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും കുട്ടികള്‍ എനിക്കൊപ്പം കീറിയ വസ്ത്രങ്ങള്‍ ധരിച്ചാണ് നടക്കുന്നത്. എന്നാല്‍, അവര്‍ എന്തുകൊണ്ടാണ് ശൈത്യകാലത്ത് സ്വെറ്ററും ജാക്കറ്റുമില്ലാതെ നടക്കുന്നത് എന്ന് മാധ്യമങ്ങള്‍ ചോദിക്കുന്നില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു. 110 ദിവസങ്ങള്‍കൊണ്ട് മുവായിരത്തിലധികം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചിട്ടും തനിക്ക് തണുപ്പോ ക്ഷീണമോ ഒന്നും അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഭാരത് ജോഡോ യാത്ര നിലവില്‍ ഉത്തര്‍പ്രദേശിലാണ് പര്യടനം നടത്തുന്നത്. ജനുവരി മൂന്നിന് ഡല്‍ഹിയില്‍നിന്ന് യുപിയിലേക്ക് പ്രവേശിച്ച യാത്രയെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ലോണിയില്‍വെച്ച് സ്വീകരിച്ചത്. ജനുവരി ആറിന് യാത്ര ഹരിയാനയില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലാണ് അവസാനിക്കുക.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 17 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 22 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More