'പത്താനെ'തിരെ ബജ്‌റംഗ്‌ദള്‍; കട്ടൗട്ടുകള്‍ നശിപ്പിച്ചു

ഡല്‍ഹി: പത്താന്‍ സിനിമക്കെതിരെ ബജ്‌റംഗ്‌ദള്‍. സിനിമയുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി അഹമ്മദാബാദിലെ തിയേറ്ററില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍  ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും മാള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ചിത്രം  പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹിന്ദു ജഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെ തിയേറ്ററില്‍ പ്രതിഷേധിച്ചിരുന്നു.

ചിത്രത്തിലെ ബേഷരം രംഗ് എന്ന ​ഗാനം റിലീസ് ചെയ്തതിനുപിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഈ ഗാനത്തിലെ ഒരു സീനില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികളാണ് സിനിമയ്ക്കെതിരെ ആദ്യം ബഹിഷ്കരണാഹ്വാനവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാർ ഷാറൂഖ് ഖാന്‍റെയും ദീപകയുടെയും കോലം കത്തിക്കുകയും ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി 25- നാണ് ചിത്രം തിയേറ്ററിലെത്തുക. നാലുവര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന്‍ മുഴുനീള കഥാപാത്രത്തെ അവതരിക്കുന്ന സിനിമയാണ് പത്താന്‍. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയുടെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സസ്‌പെന്‍സും ആക്ഷനും നിറഞ്ഞുനില്‍ക്കുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.  ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനംചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.  2018-ൽ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖ് ഖാന്‍റെതായി ഒടുവിലിറങ്ങിയ സിനിമ.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More