സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ മുഹമ്മദ് ആലം ജയില്‍മോചിതനായി

ഡല്‍ഹി: സിദ്ദിഖ് കാപ്പനൊപ്പം യുപി പൊലീസ് യുഎപിഎ ചുമത്തി ജയിലിലടച്ച കാര്‍ ഡ്രൈവര്‍ മുഹമ്മദ് ആലം ജയില്‍മോചിതനായി. യുഎപിഎ കേസിലും ഇഡി കേസിലും ജാമ്യം ലഭിച്ചതോടെയാണ് മുഹമ്മദ് ആലം പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ച് രണ്ടുമാസത്തിനുശേഷമാണ് ആലം ജയില്‍മോചിതനായത്. വെരിഫിക്കേഷന്‍ നടപടികള്‍ വൈകിയതാണ് ജാമ്യം നീണ്ടുപോകാന്‍ കാരണമായത്. 

2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനും ആലമും ഉള്‍പ്പെടെ അഞ്ചുപേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോഴായിരുന്നു അറസ്റ്റ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രസില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി പൊലീസ് കാപ്പനെതിരെ യുഎപിഎ ചുമത്തിയത്. അക്കൗണ്ടിലെത്തിയ 45000 രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കാപ്പന് കഴിഞ്ഞില്ലെന്നാണ് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും അക്കൗണ്ടിലുളള പണം ഹത്രസില്‍ കലാപമുണ്ടാക്കാനായി സ്വീകരിച്ചതാണെന്നുമാണ് ഇഡിയുടെ വാദം. സെപ്റ്റംബര്‍ ഒന്‍പതിന് യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു. എന്നാല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായില്ല. ഡിസംബര്‍ 24-നാണ് ഇഡി കേസില്‍ ജാമ്യം ലഭിച്ചത്. മുഹമ്മദ് ആലമിന് ജാമ്യം ലഭിച്ചിട്ടും വെരിഫിക്കേഷന്‍ നടപടികള്‍ വൈകിപ്പിച്ചതുപോലെ കാപ്പന്റെ കാര്യത്തിലും സംഭവിക്കുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 23 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More