സ്‌കൂളുകളില്‍ ചിക്കനും ഫ്രൂട്‌സും വിളമ്പാന്‍ ഉത്തരവിട്ട് മമതാ ബാനർജി

കൊല്‍ക്കത്ത: സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ ചിക്കനും ഫ്രൂട്ട്‌സും ഉള്‍പ്പെടുത്താനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍. ജനുവരി മുതല്‍ നാലുമാസത്തേക്കാണ് ചിക്കനും സീസണന്‍ ഫ്രൂട്ട്‌സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഈ വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കമാണിത് എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

നിലവില്‍ അരി ഭക്ഷണം, ഉരുളക്കിഴങ്ങ്, സോയാബീന്‍, മുട്ട എന്നിവയാണ് ഉച്ചഭക്ഷണമായി നല്‍കികൊണ്ടിരിക്കുന്നത്. ആഴ്ച്ചയില്‍ ഒരുദിവസമായിരിക്കും ചിക്കനും ഫ്രൂട്ട്‌സും നല്‍കുക. അധിക പോഷകാഹാര പദ്ധതിക്കായി സര്‍ക്കാര്‍ 371 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തിനുശേഷം പദ്ധതി തുടരുമോ എന്ന കാര്യം വ്യക്തമല്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി 1.16 കോടിയിലധികം കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും 60: 40 അനുപാതത്തിലാണ് ചെലവ് പങ്കിടുന്നത്. എന്നാല്‍ അധിക പോഷണ പദ്ധതിക്കായി അനുവദിച്ച 371 കോടിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതാണ്. 

അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ തളളിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. മമതാ ബാനര്‍ജി എന്നും സാധാരണ ജനങ്ങളുടെ പക്ഷത്താണെന്നും കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുളള തീരുമാനം അത് ഊട്ടിയുറപ്പിക്കുന്നതാണെന്നുമാണ് അവരുടെ വാദം.

Contact the author

National Desk

Recent Posts

National Desk 1 day ago
National

സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

More
More
National Desk 2 days ago
National

ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്ത 6 കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി

More
More
National Desk 2 days ago
National

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനൊരുങ്ങി ഹരിയാന പൊലീസ്

More
More
National Desk 3 days ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

More
More
National Desk 4 days ago
National

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

More
More