മമ്മൂട്ടി മുതല്‍ മിയ ഖലീഫവരെ ലീഗിന്‍റെ അംഗത്വ പട്ടികയില്‍!

മലപ്പുറം: ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതൽ നടി മിയ ഖലീഫവരെ മുസ്ലീം ലീഗിന്‍റെ അംഗത്വ പട്ടികയില്‍. നേമം മണ്ഡലത്തിലാണ് ഇവര്‍ക്ക് അംഗത്വം ഉള്ളത്. സംഭവം ശ്രദ്ധയിൽപെട്ടെന്നും അന്വേഷണത്തിനു നിർദേശം നൽകിയെന്നും തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫീസർ സി. പി. ബാവ പറഞ്ഞു. കേരളത്തിൽ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31-നാണ് അവസാനിച്ചത്.

വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്‌വേഡും നൽകിയിരുന്നു. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് നേതൃത്വം ഞെട്ടിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വ വിതരണം നടത്തിയത് എന്നാണ് ലീഗ് പറയുന്നത്. എന്നാല്‍ കാര്യമായ സംഘടന ശേഷിയില്ലാത്ത ഇടങ്ങളില്‍ ഓണ്‍ലൈന്‍ അപ്ലോഡിംഗ് പോലുള്ള കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ സെന്ററുകളില്‍ ഏല്‍പ്പിച്ച കമ്മിറ്റികളുണ്ട്. അങ്ങനെ സംഭവിച്ചതായിരിക്കും ഈ പിഴവ് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More