കൊല്ലം- തമിഴ്നാട് അതിർത്തിയില്‍ നിരോധനാജ്ഞ; കുളത്തൂപുഴയില്‍ അതീവ ജാഗ്രത

ആശങ്കയുയർത്തി കേരള ആതിർത്തിക്ക് സമീപം തമിഴ്നാട്ടിൽ കൊവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്നു. രോ​ഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന സംശയത്തിൽ കൊല്ലം ജില്ലയിലെ കുളത്തൂപുഴ പഞ്ചായത്തിലെ 50 ഓളം പേരെ നിരീക്ഷണത്തിലാക്കി. കൊല്ലം ജില്ലയുടെ തമിഴ്നാട് അതിർത്തിയായ തെങ്കാശിയിൽ രോ​ഗ വ്യാപനം ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. തെങ്കാശിയിൽ രോ​ഗം സ്ഥിരീകരിച്ച  നിരവധി കോളനികളുണ്ട്. അസുഖ ബാധിതരുള്ള പുളിയൻ കുടി കോളനിയിൽ നിന്ന് കൊല്ലത്തെത്തിയ ആൾക്കാണ്  കൊല്ലത്ത് കഴിഞ്ഞ ദിവസം രോ​ഗം കണ്ടെത്തിയത്. തെങ്കാശിയിൽ നിന്ന് കാട്ട് വഴിയിലൂടെയാണ് ഇയാൾ കേരളത്തിൽ എത്തിയത്.  ഇയാളുടെ ആദ്യ ഘട്ട റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നു. രോ​ഗിയുടെ റൂട്ട്മാപ്പ് അതീവ സങ്കീർണമാണെന്നാണ് സൂചന. രോ​ഗി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ​കുളത്തൂപുഴ പഞ്ചായത്തിലെ ഭരണസമിതി അം​ഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ഇയാൾ സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരെ കണ്ടെത്താനുള്ള അതീവ ശ്രമകരമായ ജോലി പുരോ​ഗമിക്കുകയാണ്. നേരത്തെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമായിരുന്നില്ല. തമിഴ്നാട്ടിൽ നിന്ന് നിരവധി പേർ അതിർത്തി കടന്ന് കൊല്ലം ജില്ലയിൽ എത്തിയിട്ടുണ്ട്. പുളിയൻ കുടി മേഖലയിൽ നിന്ന് കൂടുതൽ ആളുകൾ എത്തിയതായി സൂചനയുണ്ട്. കേരളത്തിൽ വിതരണം ചെയ്ത സൗജന്യ റേഷൻ കടത്തിക്കൊണ്ടു പോകാനും ആളുകൾ എത്തിയിരുന്നു. സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആരോ​ഗ്യവകുപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം മന്ത്രി കെ രാജുവിന്റെ നേതൃത്വത്തിൽ അടിയന്തര യോ​ഗം ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തി. സ്ഥിതി​ഗതികൾ രൂക്ഷമായ കുളത്തൂപുഴ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വിവിധ വകുപ്പുകൾ തീരുമാനിച്ചു.

കുളത്തൂപുഴ പഞ്ചായത്തിൽ ഉൾപ്പെടെ അതിർത്തി പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഈ മേഖലയിൽ നടപടികൾ ശക്തമാക്കിയെന്ന് ഡിഎംഒ ഡോക്ടർ ശ്രീലത പറഞ്ഞു. രോ​ഗം  സ്ഥിരീകരിച്ചയാൾക്ക് മാനസിക വൈകല്യമുള്ളതിനാൽ കൃത്യമായ വിവരം ലഭിക്കുന്നില്ലെന്നു ഡിഎംഒ അറിയിച്ചു. ഇയാളുടെ16 പ്രൈമറി കോൺടാക്റ്റിനെയും 8 സെക്കന്ററി കോൺടാക്റ്റിനെയും ഇതുവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്തെന്ന് ഡിഎംഒ അറിയിച്ചു. തമിഴ് നാട് പൊലീസ് അറിയിച്ചത് പ്രകാരമാണ് ഇയാളെ കണ്ടത്തിയത്. ഇതുവരെയുള്ള രണ്ട് പരിശോധനാ ഫലങ്ങളും പോസിറ്റീവ് ആണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More