അഞ്ചാം വയസ്സില്‍ അമ്മയായ ലീന

വെറും അഞ്ചു വയസ്സ് മാത്രമുള്ള ഒരു പെണ്‍കുഞ്ഞ് ഋതുമതിയായെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവള്‍ ഗര്‍ഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിച്ചു എന്നുകൂടെ കേട്ടാലോ? വിശ്വസിച്ചേ പറ്റൂ. വര്‍ഷങ്ങള്‍ക്കു മുന്‍പ് അത് സംഭവിച്ചിരുന്നു. പെറുവിലെ ടിക്രാപോ സ്വദേശിയായ ലിനാ മെഡിനാ എന്ന പെൺകുട്ടിയാണ് അഞ്ചു വയസും ഏഴു മാസവും പ്രായമുള്ളപ്പോൾ അമ്മയായത്.

വയർ അസാധാരണമായി വീർത്തു വന്നതോടെയാണ് ലിനയു‌ടെ മാതാപിതാക്കൾ അവളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിന് ട്യൂമര്‍ ബാധിച്ചതാവാമെന്നായിരുന്നു ഡോക്ടര്‍മാരുടെ ധാരണ. എന്നാല്‍ കൂ‌ടുതൽ പരിശോധനയില്‍ കുഞ്ഞ് 7 മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ലിനയുടെ സ്തനങ്ങളും മറ്റു ലൈംഗിക അവയവങ്ങളുമെല്ലാം പ്രായപൂർത്തിയായവരുടേതു പോലെ വളർച്ചയെത്തിയിരുന്നു. തുടർന്നാണ് ലിനയ്ക്കു മൂന്നാം വയസു മുതൽ ആർത്തവം ഉണ്ടായിരുന്നുവെന്നു അമ്മ ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയത്. എന്നാൽ, വീണ്ടും വിദഗ്ധ പരിശോധനയിലൂടെ അവള്‍ക്ക് എട്ടാംമാസം മുതൽ ആര്‍ത്തവം ഉണ്ടായിരുന്നുവെന്നു ഡോക്ടർമാര്‍ കണ്ടെത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1939 മെയ് 14ന് സിസേറിയനിലൂടെയാണ് ലിനയുടെ കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. അക്ഷരങ്ങള്‍ പോലും പഠിക്കുന്നതിനു മുന്‍പേ പേറ്റുനോവ് അനുഭവിക്കേണ്ടി വന്ന കുഞ്ഞു ലിന അങ്ങനെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി മാറുകയും ചെയ്തു. ലിനയുടെ അച്ഛനാണ് കുഞ്ഞിന്‍റെ അച്ഛനെന്ന നിഗമനത്തിലായിരുന്നു പോലീസ്. ബലാല്‍സംഗം, ബാലപീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് അയാളെ അറസ്റ്റു ചെയ്തെങ്കിലും തെളിവില്ലെന്നുകണ്ട് വെറുതെവിടുകയായിരുന്നു.

എന്നാലും ഒരു അഞ്ചു വയസ്സുകാരിയെങ്ങനെ ഋതുമതിയാകുമെന്നും ഗര്‍ഭം ധരിക്കുമെന്നും നിങ്ങള്‍ അതിശയിക്കുന്നുണ്ടാകാം. അങ്ങനെയും സംഭവിക്കും. വൈദ്യശാസ്ത്രത്തില്‍ അതിനെ പ്രികോഷ്യസ് പ്യുബര്‍ട്ടി (Precocious puberty) എന്നാണു പറയുക. ഇത് ഒരു ഒരു പ്രത്യേക ജനിതക അവസ്ഥയാണ്. പെണ്‍കുട്ടികളില്‍ എട്ടു വയസ്സിനു മുന്‍പ് ആര്‍ത്തവം വരുന്ന അവസ്ഥയെയാണ് ഇങ്ങനെ വിളിക്കുന്നത്. ഇത്തരം അവസ്ഥയുള്ള കുട്ടികളില്‍ സാധാരണ സ്ത്രീകളില്‍ ഉള്ളതുപോലെ ആര്‍ത്തവവും ഓവുലേഷനും എല്ലാം നടക്കും. കൂടാതെ ഈ കുട്ടികളുടെ സ്തനങ്ങളടക്കമുള്ള ശരീര ഭാഗങ്ങളുടെ വളര്‍ച്ചയും നേരത്തെ നടക്കും.പെണ്‍കുട്ടികളില്‍ മാത്രമല്ല, ആണ്‍കുട്ടികളിലും പ്രികോഷ്യസ് പ്യുബര്‍ട്ടി നടക്കാം എന്നാണ് പറയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 3 weeks ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Entertainment Desk 10 months ago
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More