ഗ്ലൂമി സൺഡേ - ഓരോ മൂളിച്ചയിലും മരണം മറനീക്കി വരുന്ന മാരകഗാനം

നൂറുകണക്കിന് ആത്മഹത്യകള്‍ക്ക് കാരണമായ ഗാനമാണ് 'ഗ്ലൂമി സൺഡേ'. ഓരോ മൂളിച്ചയിലും മരണം മറനീക്കി വരുന്ന മാരകഗാനം. മരണത്തിനു മാത്രമാകുംവിധം മാദകമായി ചിരിച്ച് അനേകരെ ജീവിതമൊടുക്കാൻ പ്രേരിപ്പിച്ച ഗാനം. കേള്‍വിക്കാരുടെ മനസ്സില്‍ വിഷാദവും നിരാശയും നിറക്കുന്ന ഈ ഗാനത്തിന് വരികളെഴുതി ചിട്ടപ്പെടുത്തിയത് റെസ്യൂ സെരെസ്സ് എന്ന ഹംഗറിക്കാരനാണ്.

ഡാന്യൂബ് നദിയുടെ മരണച്ചുഴിയാഴങ്ങളില്‍, പിരിയന്‍ കയറിന്‍റെ ഊരാ കുടുക്കുകളില്‍, ഉത്തുംഗ ശൃംഗങ്ങളുടെ താഴ്വാരങ്ങളില്‍, ജീവിതം കാര്‍ന്നു തിന്നുന്ന കൊടുംവിഷപ്പഴച്ചാറുകളില്‍... അക്കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി ജീവിതമൊടുക്കിയ വിഷാദികളുടെയെല്ലാം ചുണ്ടിൽ കയ്ച്ചും കരിനീലിച്ചും കിടന്നിരുന്നു ഈ ചാവുപാട്ട്. 

ലോകമഹായുദ്ധം ഹംഗറിയിൽ അവശേഷിപ്പിച്ച ആഴമുറിപ്പാടുകളിൽ ചോരപ്പൂക്കൾ നൊന്തുവിടരുന്ന കാലം. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം ലോകഭൂപടത്തിലെതന്നെ ഏറ്റവും വിഷാദഭൂമിയായി വിലപിച്ചാർക്കുന്ന ഹംഗറിയെ നോക്കി സെരെസ്സ് തൊണ്ടപൊട്ടി പാടിയ പാട്ടാണിത്. തന്‍റെ പിയാനോയിലൂടെ നിര്‍ത്താതെ വിരലുകള്‍ ചലിപ്പിച്ച് ഈണമൊടുങ്ങും മുന്‍പ് ഫ്ലാറ്റിന്‍റെ ജനലിലൂടെ മരണത്തിലേക്ക് ഊളിയിട്ടു റെസ്യൂ സെരെസ്സ്.

പിന്നീട് ലോകമെമ്പാടുമുള്ള പല ഏകാകികളുടെയും വിഷാദികളുടെയും അവസാനനിശ്വാസങ്ങൾക്കെല്ലാം ഈ പാട്ടിന്റെ പല്ലവിയീണമുണ്ടായിരുന്നു. ഹൃദയംകൊണ്ടു കേട്ടവരെല്ലാം ഈ പാട്ടിലേക്കു പിടഞ്ഞുമരിക്കുകയായിരുന്നു. അതുവരെ കേട്ട പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും സ്വരമധുരങ്ങളെല്ലാം ഗ്ലൂമി സൺഡേയുടെ നിരാശയിലേക്കും വിഷാദമൂകതയിലേക്കും കയ്ച്ചുവീഴുകയായിരുന്നു. അനേകരുടെ ആത്മഹത്യാ കുറിപ്പിലെ വരികൾ പോലും ഈ പാട്ടിലേതായിരുന്നു.

അതുകൊണ്ടുതന്നെ അനേകം രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകൾ ഈ ഗാനം പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും മാറി നിന്നിരുന്നു. പൊതു വേദികളിൽ ഗ്ലൂമി സൺഡേ ആലപിക്കാൻ പാടില്ലെന്ന് ഹംഗേറിയൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ബി. ബി. സി ഗാനം നിരോധിക്കുന്നതായി പ്രഖ്യാപിച്ചു. 

ഹംഗേറിയന്‍ ഭാഷയിലുള്ള റെസ്യൂ സെരെസ്സിന്റെ വരികള്‍ക്ക് പിന്നീട് പല രീതിയിലുള്ള തര്‍ജ്ജമകളും വ്യാഖ്യാനങ്ങളും വന്നു. ഒറിജിനല്‍ തര്‍ജ്ജമ കണ്ടുപിടിക്കാന്‍ പ്രയാസമാണെങ്കിലും എല്ലാം പങ്കുവയ്ക്കുന്ന വികാരം കടുത്ത നിരാശയാണ്. സെരെസ്സ് തന്‍റെ വരികള്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

പ്രണയം മരിച്ചുപോയി.

ലോകം, അതിന്റെ അവസാനത്തിലെത്തി,

പ്രത്യാശകള്‍ക്കിനിയെന്തര്‍ത്ഥം?

നഗരങ്ങൾ തുടച്ചുമാറ്റപ്പെടുന്നു,

ബോംബുകൾ സംഗീതം സൃഷ്ടിക്കുന്നു

പുൽത്തകിടികൾ മനുഷ്യന്റെ ചോരകൊണ്ട് ചെഞ്ചുവപ്പണിയുന്നു

തെരുവുകളിലെല്ലാം ജഡങൾ

പ്രിയപ്പെട്ടവളെ,

ഞാനൊരു നിശ്ശബ്ദ പ്രാർത്ഥന മന്ത്രിക്കട്ടെ.

മനുഷ്യർ പാപികളാണ്;

അവർ തെറ്റുചെയ്തുകൊണ്ടേയിരിക്കുന്നു

അത്രമേല്‍ തമോവൃതമാണീ ഞായറാഴ്ച

ലോകംതന്നെ അവസാനിച്ചപോലെ...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 year ago
History

ജംബോ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ആന

More
More
Web Desk 1 year ago
History

ലോകത്തിലെ ഏറ്റവും പഴയ ജീന്‍സ് വിറ്റത് 94 ലക്ഷം രൂപയ്ക്ക്!

More
More
Web Desk 1 year ago
History

ഇന്ത്യയില്‍ കറുത്ത താജ്മഹ്ലോ?!

More
More
History

12,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍ പാടുകള്‍ കണ്ടെത്തി

More
More
Web Desk 1 year ago
History

ചൈനയെ മുട്ടുകുത്തിച്ച കറുപ്പ് യുദ്ധം

More
More
Web Desk 2 years ago
History

ഹിന്ദുവും മുസ്ലീമും സിഖും സ്വാതന്ത്ര്യപ്പോരാളിയും ഒന്നാണെന്ന് തെളിയിച്ച റാം മുഹമ്മദ് സിങ് ആസാദ്

More
More