കലോത്സവ ഭക്ഷണത്തില്‍ ജാതി കലര്‍ത്തിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം- ഷാഫി പറമ്പില്‍

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണത്തില്‍ ജാതി കലര്‍ത്തിയത് ആരാണെന്നും അവരുടെ രാഷ്ട്രീയമെന്താണെന്നും എല്ലാവര്‍ക്കും അറിയാമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. എന്തുഭക്ഷണം കൊടുക്കണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ ഭക്ഷണം പാകംചെയ്ത് കൊടുക്കാനായി വിളിച്ചത് ജാതിയുടെയോ നവോത്ഥാനത്തിന്റെയോ അടിസ്ഥാനത്തിലല്ല, നല്ല ഭക്ഷണം സുരക്ഷിതമായി കൊടുക്കാന്‍ കഴിയുന്നതുകൊണ്ടാണ് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 

'പഴയിടം വര്‍ഷങ്ങളായി വലിയ പരാതികള്‍ക്ക് ഇടനല്‍കാതെ കലോത്സവത്തിന് ഭക്ഷണം നല്‍കുന്നയാളാണ്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് ജാതി കലര്‍ത്തിയെന്ന ആശങ്കയുണ്ടാകുന്ന വിധത്തിലുളള പ്രതികരണങ്ങള്‍ എങ്ങനെയുണ്ടായി എന്നത് പരിശോധിക്കണം. അശോകന്‍ ചെരുവിലിനെപ്പോലുളളവര്‍ ഭക്ഷണത്തിലെ നവോത്ഥാനവും ജാതീയതയും കാണാന്‍ ശ്രമിച്ചത് ഖേദകരമാണ്. കുഴിമന്തിയുണ്ടാക്കാനല്ലല്ലോ സര്‍ക്കാര്‍ പഴയിടത്തെ വിളിച്ചത്'- ഷാഫി പറമ്പില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് ജനങ്ങള്‍ മരണപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'കഴിഞ്ഞയാഴ്ച്ച രണ്ടുപേരാണ് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടത്. വാര്‍ത്തകള്‍ വരുമ്പോള്‍ റെയ്ഡുകള്‍ നടത്തുന്നതിനപ്പുറത്തേക്ക് സ്ഥിരമായി പ്രതിരോധിക്കാനുളള നടപടികളെടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. ആരോഗ്യവകുപ്പും മന്ത്രിയും ജനങ്ങള്‍ക്ക് ബാധ്യതയായി മാറുകയാണ്'-ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 9 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 13 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 14 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More