കൊല്‍ക്കത്ത: വ്യത്യസ്ത മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാ സെന്‍. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭയാനകമായ തെറ്റിദ്ധാരണകളുളള ലോകത്താണ് നമ്മള് ജീവിക്കുന്നതെന്നും വിശ്വാസി സമൂഹങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്വകാര്യ പരിപാടിയിലായിരുന്നു അമര്‍ത്യാ സെന്നിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഇതര വിശ്വാസ സമൂഹങ്ങള്‍ക്കിടയില്‍ ഭയാനകമായ തെറ്റിദ്ധാരണകളുളള ഒരു ലോകത്താണ് നമ്മള് ജീവിക്കുന്നത്. എല്ലാത്തരം ഭിന്നതകളും നമുക്കിടയിലുണ്ട്. അതില്‍ ചിലത് നിരക്ഷരതകൊണ്ടും അറിവില്ലായ്മകൊണ്ടും മാത്രമുണ്ടാവുന്നതാണ്. അതുകൊണ്ട് എല്ലാ സമൂഹങ്ങള്ക്കിടയിലുമുളള പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കുക എന്നത് ഇന്നിന്റെ ആവശ്യമാണ്. എപ്പോഴും എല്ലാവരയെും ഒരുമിപ്പിക്കുന്ന കണ്ണികളാണ് നാം കണ്ടെത്തേണ്ടത്. എന്നാല്‍, എല്ലാ കാലത്തും ഒരേ പ്രശ്നത്തിന്റെ പേരില്‍ നിര്‍മ്മിച്ചെടുക്കുന്ന ബാലിശമായ കണ്ണികളാവരുത് അത്'- അമര്‍ത്യാ സെന്‍ പറഞ്ഞു.