ബലാത്സംഗക്കേസ് പ്രതിയായ സി ഐ പി.ആര്‍ സുനുവിനെ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിട്ടു

കോഴിക്കോട്: ബലാത്സംഗമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സി ഐ പി. ആര്‍ സുനുവിനെ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിട്ടു. പൊലീസ് ആക്ടിലെ 86-ാം വകുപ്പുപ്രകാരമാണ് സുനുവിനെതിരായ നടപടി. ഈ വകുപ്പ് ഉപയോഗിച്ച് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍നിന്നും പിരിച്ചുവിടുന്നത്. സി ഐ സുനുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. തുടര്‍ച്ചായി കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നയാള്‍ പൊലീസ് സേനയില്‍ തുടരാന്‍ യോഗ്യനല്ലെന്നാണ് സുനുവിനെ പിരിച്ചുവിട്ടുളള ഉത്തരവില്‍ പറയുന്നത്.

ബലാത്സംഗം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളാണ് പി ആര്‍ സുനുവിനെതിരെയുളളത്. 15 തവണ വകുപ്പുതല നടപടിയും ആറുതവണ സസ്‌പെന്‍ഷനും നേരിട്ടയാളാണ് സുനു. തട്ടിപ്പുകേസിലെ പ്രതിയുടെ ഭാര്യയാണ് അവസാനമായി സുനുവിനെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് അടുപ്പം സ്ഥാപിക്കുകയും പിന്നീട് തന്റെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ കേസില്‍ മണിക്കൂറുകളോളം സുനുവിനെ ചോദ്യംചെയ്‌തെങ്കിലും തെളിവില്ലെന്ന് കാണിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയില്ല. തുടര്‍ന്ന് കേസില്‍ വിശദീകരണം നല്‍കാന്‍ നേരിട്ട് ഹാജരാകണമെന്ന് ഡിജിപി പറഞ്ഞു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുനു ഹാജരായില്ല. പിന്നീട് ഓണ്‍ലൈനായി വിശദീകരണം നല്‍കി. അതിനുപിന്നാലെയാണ് ഇയാളെ സേനയില്‍നിന്ന് പുറത്താക്കിയുളള ഡിജിപിയുടെ ഉത്തരവ്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More