ചെന്നൈ: തമിഴ്നാട്ടില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള പോര് രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തിയതിനെതിരെ ഭരണപക്ഷം പ്രതിഷേധിച്ചതോടെ ഗവര്‍ണര്‍ ആര് എന്‍ രവി നിയമസഭാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറാകാതെയാണ് മുന്നോട്ടുപോകുന്നത്. ഇപ്പോഴിതാ, ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ചെന്നൈ നഗരത്തില്‍ ബാനറുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഡിഎംകെ പ്രവര്‍ത്തകര്‍. 'ഗെറ്റ് ഔട്ട് രവി' എന്നെഴുതിയ ബാനറുകളാണ് ഡിഎംകെ പ്രവര്‍ത്തകര്‍ നഗരത്തില്‍ സ്ഥാപിച്ചത്. ഗെറ്റ് ഔട്ട് രവി എന്ന ഹാഷ്ടാഗ് ട്വിറ്ററിലും ട്രെന്‍ഡിംഗാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ നിയമസഭാ സമ്മേളനം ആരംഭിച്ചതുമുതല്‍ നാടകീയ സംഭവങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയത്. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍നിന്ന് അംബേദ്കര്‍, ദ്രാവിഡ നേതാക്കള്‍, ക്രമസമാധാന നില, ദ്രാവിഡ ഭരണ മാതൃക തുടങ്ങിയ വാക്കുകള്‍ വരുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിച്ചില്ല. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചുളള മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രമേയം സഭ പാസാക്കി. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഗവര്‍ണര്‍ സഭ വിട്ട് ഇറങ്ങിപ്പോയത്.