പട്ടിണി കിടക്കുന്നവന് കളി ആസ്വദിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും; മന്ത്രി വി അബ്ദുറഹിമാനെ പിന്തുണച്ച് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പട്ടിണി കിടക്കുമ്പോള്‍ കളി ആസ്വദിക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ് മന്ത്രി അബ്ദുറഹിമാന്‍ ഉദ്ദേശിച്ചിരിക്കുക എന്നും പട്ടിണിക്കാരെല്ലാം ചേര്‍ന്നുകൊണ്ടാണല്ലോ കളി കണ്ടുകൊണ്ടിരിക്കുന്നത് എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

'ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് ഫുട്‌ബോളാണ്. കഴിഞ്ഞ ലോകകപ്പാണ് ലോകംകണ്ട ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുളള മത്സരവീക്ഷണം. പട്ടിണി കിടക്കുന്നവനും പട്ടിയിലില്ലാത്തവനുമൊക്കെ സന്തോഷത്തിനുവേണ്ടിയാണ് ഇതെല്ലാം കാണുന്നത്'- എംവി ഗോവിന്ദന്‍ പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റിന് വിനോദനികുതി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മന്ത്രി അബ്ദുറഹിമാന്‍ വിവാദ പ്രസ്താവന നടത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. കാര്യവട്ടത്ത് കളി കാണാന്‍ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപ, ലോവര്‍ ടയറിന് 2000 എന്നിങ്ങനെയാണ്. 18 ശതമാനം ജിഎസ്ടിയുംകോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയാകും. നികുതി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More