ബെയ്ജിംഗ്: മൂന്ന് വര്‍ഷം നീണ്ട കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശേഷം ചൈന കൊവിഡ് നിയന്ത്രണം പൂര്‍ണ്ണമായി എടുത്തുകളഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റെയിന് വേണ്ടെന്നുവെച്ച ചൈനീസ് സര്‍ക്കാര്‍ കരമാര്‍ഗ്ഗമുള്ള പ്രവേശനത്തിനും വ്യോമ, ജലമാര്‍ഗ്ഗമുള്ള യാത്രകള്‍ക്കും ഉണ്ടായിരുന്ന എല്ലാ കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. ഇതോടെ രാജ്യം നടപ്പാക്കിയ 'സീറോ കൊവിഡ് നയം' പൂര്‍ണ്ണമായും ഇല്ലാതായി.
ദേശീയ ആരോഗ്യ മിഷന് കീഴിലുളള വിദഗ്ദ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ചൈനീസ് സര്‍ക്കാര്‍ നിരോധനം നീക്കി യാത്രാ മാര്‍ഗ്ഗങ്ങള്‍ തുറന്നുകൊടുത്തത്. രാജ്യത്തെ ജനങ്ങള്‍ വാക്സിന് പരിപൂര്‍ണ്ണമായി സ്വീകരിക്കുകയും രോഗ പ്രതിരോധ ശേഷി കൈവരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, നിയന്ത്രങ്ങള്‍ നീക്കാന്‍ ഇതിലും പറ്റിയ സമയമില്ലെന്ന് കൊവിഡ് വിദഗ്ദ സമിതി ചെയര്മാന് ലീ യാങ്ങ് വെനിയാങ്ങ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചൈന മുതിര്‍ന്ന പൌരന്മാരുടെ സുരക്ഷയുമായി അന്ധപ്പെട്ട ഉത്കണ്ഠകള്‍ മൂലമാണ് കഴിഞ്ഞ ജൂണില്‍ പൂര്‍ണ്ണമായി കൊവിഡ് നിയന്ത്രങ്ങള്‍ എടുത്തുകളയാതിരുന്നത്. നേരത്തെ എടുത്ത വാക്സിനേഷന് പ്രതിരോധ ശേഷി കുറഞ്ഞ സമയമായിരുന്നതിനാലും ആ മാസങ്ങള്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് നടന്ന തീവ്ര വാക്സിനേഷന് പരിപാടിയിലൂടെ മുതിര്‍ന്ന പൌരന്മാര്ക്ക് ഉള്‍പ്പെടെ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ കഴിഞ്ഞു-കൊവിഡ് വിദഗ്ദ സമിതി ചെയര്മാന് ലീ യാങ്ങ് വെനിയാങ്ങ് കൂട്ടിച്ചേര്‍ത്തു.