ജോഷി മഠ്: സ്ഥിതി ഗുരുതരമായി തുടരുന്നു; അടിയന്തരവാദം കേള്‍ക്കില്ല- സുപ്രീം കോടതി

ഡല്‍ഹി: ഭൂമി വിണ്ടുകീറുകയും താഴ്ന്നുപോകുകയും ചെയ്യുന്ന ഉത്തരാഖണ്ഡിലെ ജോഷി മഠില്‍  സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതിനകം 600 വീടുകള്‍ ഒഴിപ്പിച്ചതായും, നാലായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാര്യങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഉപഗ്രഹ സര്‍വ്വേ നടത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നത് എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ഭൂമി തകര്‍ച്ചമൂലം ജോഷി മഠില്‍ ഉണ്ടായ സംഭവങ്ങളില്‍ അടിയന്തര വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് ജനുവരി 16-ന് പരിഗണിക്കും. സുപ്രധാനമായ എല്ലാ സംഭവങ്ങളും സുപ്രീംകോടതിയുടെ പരിഗണനയില്‍ കൊണ്ടുവരേണ്ടതില്ല. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവിടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ജോഷി മഠിലും സമീപപ്രദേശങ്ങളിലും എല്ലാ നിര്‍മാണപ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹെലാങ് മര്‍വാരി ബൈപ്പാസ്, എന്‍ടിപിസിയുടെ ഹൈഡല്‍ പ്രൊജക്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിങ്കളാഴ്ച ജോഷിമഠിലെ 68 വീടുകളില്‍ കൂടി വിള്ളലുണ്ടായി. ഇതോടെ വിള്ളലും തകര്‍ച്ചയും ബാധിച്ച വീടുകളുടെ എണ്ണം 678 ആയി. 27 കുടുംബങ്ങളെ കൂടി തിങ്കളാഴ്ച സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.അപകടാവസ്ഥയിലായ 200-ഓളം വീടുകള്‍ക്കുചുറ്റും ജില്ല ഭരണകൂടം ചുവപ്പ് അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വീടുകളിലുള്ളവരോടൊക്കെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ വാടക വീടുകളിലേക്കോ മാറാന്‍ ജില്ല ഭരണകൂടം ആവശ്യപ്പെട്ടു. ഇങ്ങനെ മാറുന്നവര്‍ക്ക് അടുത്ത ആറുമാസത്തേക്ക് 4000 രൂപ വീതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More
National Desk 2 days ago
National

ബംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ

More
More