കൊല്ലത്ത് ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി

കൊല്ലം: കൊല്ലത്ത് ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ടാങ്കറാണ് പിടികൂടിയത്. പത്തനംതിട്ട പന്തളം ഭാഗത്തേക്ക് കൊണ്ടുവന്ന പാല്‍ കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍വെച്ചാണ് പിടിച്ചെടുത്തത്. 15,300 ലിറ്റര്‍ പാലാണ് ടാങ്കറിലുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍നിന്നാണ് പാല്‍ കേരളത്തിലേക്ക് കൊണ്ടുവന്നത് എന്നാണ് ലഭിക്കുന്ന വിവരം. പിടിച്ചെടുത്ത ടാങ്കര്‍ ആര്യങ്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിലാണ് പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം പാലിന്റെ സാമ്പിള്‍ വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരത്തുളള അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. പാല്‍ ഏറെനാള്‍ കേടുവരാതെ സൂക്ഷിക്കാനാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തുന്നത്. ഇത് കഴിക്കുന്നത് ഛര്‍ദ്ദി, വയറിളക്കം പോലുളള അസുഖങ്ങള്‍ക്ക് കാരണമാകും.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More