ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍- കെ മുരളീധരന്‍

തിരുവനന്തപുരം: ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മറ്റുളളവര്‍ക്ക് അയോഗ്യതയുണ്ടെന്ന് അതിന് അര്‍ത്ഥമില്ലെന്നും തരൂരിന് മതനേതാക്കളുടെ പിന്തുണയുളളത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വരാന്‍ ഇനിയും മുന്നേകാല്‍ വര്‍ഷമുണ്ടെന്നും അതുസംബന്ധിച്ച വിഷയങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. മനോരമാ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. പക്ഷെ അതിനര്‍ത്ഥം മറ്റുളളവര്‍ യോഗ്യരല്ല എന്നല്ല. തരൂരിന് സ്വീകാര്യത ലഭിക്കുന്നതില്‍ മറ്റുളളവര്‍ അസ്വസ്ഥരാകേണ്ട കാര്യമില്ല. എല്ലാ മതവിഭാഗങ്ങളിലുമുളള നേതാക്കള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് നല്ല കാര്യമായി കാണുക. ശശി തരൂരിന്റെ സേവനത്തെ പാര്‍ട്ടി നല്ലതുപോലെ ഉപയോഗിക്കുകയാണ് വേണ്ടത്'- കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് ഒരുകാലത്തും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ടാണ് പാര്‍ട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും മുരളീധരന്‍ വ്യക്തമാക്കി. 'നിയമസഭയുടെ കാലാവധി കഴിയാന്‍ ഇനിയും വര്‍ഷങ്ങളുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ഇനി വരാനിരിക്കുന്നത്. പിന്നെ തദ്ദേശ തെരഞ്ഞെടുപ്പ്. ഈ രണ്ടു കടമ്പയും കടക്കലാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യം. ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ ആരാവും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഈ ഘട്ടത്തില്‍ പ്രസക്തിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കേട്ടാണ് പാര്‍ട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുക'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More