മോഹന്‍ ഭാഗവതിന്‍റെ വാക്കുകള്‍ ഭരണഘടനയോടുള്ള വെല്ലുവിളി- സിപിഎം

ഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മുസ്ലീം ജനവിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധവും നിയമവാഴ്ചയോടും തുല്യ അവകാശങ്ങളോടുമുള്ള വെല്ലുവിളിയുമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും തുല്യമായ അവകാശങ്ങളാണ് ഉള്ളത്. ഇതിനെതിരെ നടത്തുന്ന പരമര്‍ശങ്ങളും പ്രസ്താവനകളും അപലപനീയമാണ്- പി ബി ചൂണ്ടിക്കാട്ടി. 

ആര്‍എസ്എസ് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ഭാഗവത് വിവാദ പരമര്‍ശങ്ങള്‍ നടത്തിയത്.  പഴയ തെറ്റുകള്‍ തിരുത്താനുള്ള ഒരു യുദ്ധത്തിലാണ് ഹിന്ദുക്കള്‍ എന്നും മുസ്ലീങ്ങള്‍ മേല്‍കൊയ്മാ മനോഭാവം ഒഴിവാക്കണം എന്നും മോഹന്‍ ഭാഗവത് അഭിമുഖത്തില്‍ ആവശ്യപ്പെടുന്നു. ''ഹിന്ദുസമൂഹത്തില്‍ നിന്നുണ്ടാകുന്ന അക്രമങ്ങളെ ഭാഗവത് ന്യായീകരിക്കുന്നു. എന്നാല്‍ ഹിന്ദു സമൂഹമല്ല അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. ആര്‍ എസ് എസിന്‍റെ പ്രചാരണങ്ങളില്‍ പ്രചോദിതരായ ഹിന്ദുത്വ സംഘങ്ങളാണ് അത് ചെയ്യുന്നത്-  സിപിഎം പോളിറ്റ്ബ്യൂറോ തുടരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തന്റെ അഭിമുഖത്തിലൂടെ ഫലത്തില്‍ രാജ്യത്തെ ഒരു വിഭാഗം പൌരന്മാര്‍ക്കെതിരില്‍ കലാപാഹ്വാനം നടത്തുകയാണ് ചെയ്യുന്നത്. കീഴ്പ്പെട്ടു ജീവിക്കണം എന്ന അന്തരിച്ച ആര്‍എസ്എസ് നേതാവ് ഹെഗ്ഡെവാറിന്റെ ആഹ്വാനം  ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ മോഹന്‍ ഭാഗവത് ചെയ്യുന്നത് എന്നും ദേശാഭിമാന ബോധമുള്ള വ്യക്തികളും ശക്തികളും ജനാധിപത്യത്തിനെതിരായ ഈ കടന്നാക്രമണത്തിനെതിരില്‍ ഒന്നിച്ചണി നിരക്കണമെന്നും  സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More