നാം പട്ടിണിക്കിട്ട മനുഷ്യരെക്കുറിച്ച്, പാഴാക്കിയ ഭക്ഷണത്തെക്കുറിച്ച്, ഇപ്പോഴെങ്കിലും ഓര്‍ക്കണം

ഇതു തന്നെയാണ് ആ സമയം. നമ്മൾ മുൻഗണനാരീതികള്‍ മാറ്റേണ്ടിയിരിക്കുന്നു. 780 കോടി ജനങ്ങളുള്ള ഈ ഭൂമുഖത്ത് 130 കോടി ജനങ്ങൾ മുഴുപട്ടിണിയിലും, 300 കോടിയോളം അർദ്ധ പട്ടിണിയിലുമാണെന്നാണ് യു.എന്‍.ഡി.പി പറയുന്നത്. ദിവസവും 22000 കുട്ടികൾ പട്ടിണി മൂലം മരിച്ചു വീഴുന്നു. കൊവിഡ്-19 എന്ന മഹാമാരിൽ നിന്നും നമ്മൾ മോചിതരാകുമ്പോഴെക്കും പട്ടിണി നിർമ്മാർജ്ജനത്തിനുള്ള വ്യക്തമായ ഒരു രൂപരേഖ തയ്യാറാക്കാനും, ഭൂലോകത്തുള്ള ഓരോ മനുഷ്യ ജീവനും പോഷക സമൃദ്ധമായ ഭക്ഷണം ദിവസവും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാനും നമുക്ക് പറ്റുമോ?

പറ്റും. പറ്റണം - ഇതു തന്നെയായിരിക്കണം ആ സമയം. അതെ, നമ്മടെ മുൻഗണനാരീതികള്‍ മാറ്റേണ്ടിയിരിക്കുന്നു.

ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടി ഐക്യരാഷ്ട്ര സംഘടന 1997 മുതൽ പ്രത്യേക പരിഗണന നൽകി പല പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്. എന്നിട്ടും കുഞ്ഞുങ്ങള്‍ പട്ടിണികിടന്ന് മരിച്ചുകൊണ്ടേയിരിക്കുന്നു. രാഷ്ട്രങ്ങളുടെ ഇച്ഛാശക്തിയുടെ പോരായ്മയാണ് പ്രധാന കാരണം. യുദ്ധങ്ങളും ഉപരോധങ്ങളും അനുസ്യൂതം തുടരുന്നത് മറ്റൊന്ന്. അങ്ങിനെ അസംഖ്യം കാരണങ്ങള്‍ കാണാം. എന്നാല്‍ നോക്കൂ, ഇപ്പോള്‍ കൊറോണ പിടിമുറുക്കിയതോടെ എല്ലാവരുടേയും മുന്‍ഗണനകള്‍ മാറി. ഇറാനുമേലുള്ള ഉപരോധം അമേരിക്ക പിന്‍വലിക്കുന്നു, യമനില്‍ സൗദി അറേബ്യ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നു, ആഗോള തലത്തില്‍ എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാന്‍ ഫ്രാന്‍സ് അടിയന്തിര പ്രമേയവുമായി യു.എന്‍ സെക്യൂരിറ്റി കൌണ്‍സിലിലേക്ക് നീങ്ങുകവരെ ചെയ്തു. ലോകമഹാ യുദ്ധങ്ങളുടെ കാലത്തോ ഗ്രേറ്റ് ഫ്ലൂ പോലെയുള്ള മഹാമാരികളുടെ കാലത്തോ ഒന്നും ഉണ്ടാകാത്ത ഒരു ജാഗ്രതയാണ് ലോക രാജ്യങ്ങള്‍ ഇപ്പോള്‍ കാണിക്കുന്നത്. അതെ, ഇതുതന്നെയാണ് ആ സമയം. മനുഷ്യ ജീവനാണ് വലുതെന്ന ഏറ്റവും വലിയ അവബോധത്തിലെക്ക് നാം ഉയര്‍ത്തപെട്ടിരിക്കുന്ന ഈ സമയത്തുതന്നെ നമ്മുടെ മുൻഗണനകള്‍ പുനര്‍നിര്‍മ്മിക്കപ്പെടണം.

മനുഷ്യകുലത്തിനാകെ ഒരപകടം വരുമ്പോൾ അതിർവരമ്പുകളില്ലാതെ പരസ്പരം സഹായിക്കാനും, ആപത്തിനെ നേരിടാനും നാം സന്നദ്ധരായി. ശത്രുതയില്ലാത്ത വിധം പരസ്പരം കൈകോർത്തത് തികച്ചും മാതൃകാപരമാണ്, കാലം നൽകിയ തിരിച്ചറിവാണ്. ഇതിൽ നിന്നുള്ള പാഠമാണ് നാം ഉള്‍കൊള്ളേണ്ടത്. പട്ടിണിയെന്ന മാഹാമാരിക്ക്  അറുതി വരുത്താനുള്ള ഊര്‍ജ്ജവും ഇച്ഛാശക്തിയുമാണ് നാം ആര്‍ജ്ജിക്കേണ്ടത്. ഈ കൂട്ടായ പ്രവര്‍ത്തനവും ജാഗ്രതയും മാത്രം മതി വരുംകാലങ്ങള്‍ സുരഭിലമാകാന്‍.

നമ്മുടെ അശാസ്ത്രീയവും ഭ്രാന്തവുമായ നിലപാടുകൾ കൊണ്ട് താളം തെറ്റിയ പരിസ്ഥിതി ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. വെനീസിലെ കനാലുകളിലെ അഴുക്കുകള്‍ ഒഴികിപ്പോയിരിക്കുന്നു. കാലിഫോർണിയയിലെ യോസെമൈറ്റ് നാഷണൽ പാർക്കിലേക്ക് കരടികള്‍ തിരിച്ചെത്തിയിരിക്കുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം വെയിൽസിലെ ലാൻ‌ഡുഡ്നോ പട്ടണത്തിലൂടെ കാട്ടാടുകള്‍ സ്വതന്ത്രമായി നടക്കാന്‍ തുടങ്ങിയിരിക്കുന്നു. പഞ്ചാബിലെ ജലന്ധറില്‍ നിന്നും ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള ഹിമാലയന്‍ മലനിരകള്‍ പുതുതലമുറ ജീവിതത്തില്‍ ആദ്യമായി കാണുന്നതും ഇപ്പോഴാണ്. പൂക്കള്‍ പരവതാനി വിതച്ച ബാഗ്ലൂരിലെ തെരുവീധികള്‍ കണ്ട് നാം അത്ഭുതംകൂറുന്നു. വിസ്മയകരമായ ഈ കാഴ്ചകളൊന്നും നഷ്ടപ്പെട്ടുകൂടാ.

വിഷം കലർന്ന വായു, മലിനമായ ജലം, ശബ്ദമുഖരിതമായ അന്തരീക്ഷം എല്ലാംകൂടെ നമ്മുടെ ആവാസ വ്യവസ്ഥയെ കാര്‍ന്നുതിന്നുകയായിരുന്നു. അതിനിടെയാണ് കൊറോണയെന്ന മഹാമാരി പുറത്തിറങ്ങുന്നതും, നാം അകത്താകുന്നതും. പ്രകൃതി നമുക്കുവേണ്ടി വീണ്ടും അണിഞ്ഞൊരുങ്ങിത്തുടങ്ങി. ഇനി നമ്മുടെ ഊഴമാണ്. ജനങ്ങളുടെ ജീവനും ജീവിതാവകാശങ്ങൾക്കും വേണ്ടി നിലനിൽക്കുന്ന 195 രാജ്യങ്ങളിലേയും ഏറ്റവും താഴെ തട്ടിലുള്ള ഭരണ സംവിധാനങ്ങളില്‍നിന്നും തുടങ്ങി അങ്ങ് മുകളില്‍, ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഐക്യരാഷ്ട്ര സംഘടനവരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണം. ഈ മഹാമാരിയുടെ നീരാളിപിടുത്തത്തിൽ നിന്നും നാം മോചിതരാവുമ്പോഴേക്കും , ഒരു പുതിയ ക്രമത്തിനു യുദ്ധകാലാടിസ്ഥാനത്തിൽ വർദ്ധിത ആർജ്ജവത്തോടെ തീവ്ര നടപടികൾ  കൈകൊള്ളേണ്ടതുണ്ട്.

മുഴുപട്ടിണി, അർദ്ധപട്ടിണി, കൂടാതെ ആരോഗ്യപരമായ വാസസ്ഥലം, വിദ്യാഭ്യാസത്തിനുള്ള സൗകര്യം, ഒരു ചതുരശ്ര കിലോമീറ്ററിലുള്ള വായുവിലെ മലിനീകരണ അളവ്, കുടിവെള്ളത്തിന്റെ ഗുണനിലവാരം, ശബ്ദ മലിനീകരണ തോത് തുടങ്ങിയ മനുഷ്യനും പ്രകൃതിക്കും സ്വച്ഛമായിരിക്കാൻ  വേണ്ട  പരിതസ്ഥിതി നിലനിർത്തുന്നതിനുള്ള ക്രമീകരണം നിർബദ്ധമായും യുദ്ധകാലാടിസ്ഥാനത്തിൽ ഉറപ്പുവരുത്തുകയാണ് ഇനി വേണ്ടത്. അതിന് നിലവിലെ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയേ വേണ്ടൂ. 

ജനങ്ങള്‍ ദരിദ്രരാകുന്നതിനു കാരണം അവര്‍ക്ക് തൊഴിലില്ല, അതുകൊണ്ട് വരുമാനമില്ല, ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല എന്നതാണ്. ഈ സമീപനം പ്രായോഗികമായ ഒന്നാണ്. എന്നാല്‍ ഇന്ന് പല രാജ്യങ്ങളിലും 'സാമൂഹ്യ ഹരണം' (social deprivation), 'സാമൂഹ്യ ഒഴിവാക്കല്‍' (social exclusion) എന്നിവ നിലനില്ക്കുന്നുവെന്ന് അമര്‍ത്യാ സെന്നിനെ പോലുള്ള സാമ്പത്തിക ശാസ്ത്രഞ്ജര്‍ പറയുന്നുണ്ട്. മിനിമം കലോറിമൂല്യം, അതു ലഭിക്കാന്‍വേണ്ട ഭക്ഷ്യക്കൂട വാങ്ങാന്‍ വേണ്ടിവരുന്ന മിനിമം വരുമാനം അഥവാ മിനിമം ഉപഭോഗച്ചെലവ് എന്നിങ്ങനെയുള്ള സൂചികകളാണ് സാധാരണയായി ദാരിദ്ര്യത്തിന്റെ ആഴം കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. അതുറപ്പാക്കുന്നതിനാകണം നമ്മുടെ മുന്‍ഗണന.

നമ്മൾ കേരളീയർ താരതമ്യേന ഭാഗ്യവാന്മാരാണ്. ഇവിടെ കാലാകാലങ്ങളായി സാമൂഹ്യപരിഷ്കർത്താക്കളും ധിഷണാശാലികളായ മുൻഭരണാധികാരികളും ദീർഘ വീക്ഷണത്തോടെ നടപ്പിലാക്കിയ ഇടപെടലുകളും നടപടികളും നമ്മെ ഉയർന്ന ജീവിത നിലവാരത്തിലെത്തിച്ചിരിക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലൊക്കെ നാം ലോകോത്തര നിലവാരത്തിലാണ്. ജീവിത നിലവാരത്തക്കുറിച്ചുള്ള ധാരണ പൊതുവേ ഏറ്റ കുറച്ചിലില്ലാതെയാണ് .

ഈ മഹാമാരി സമയത്ത് വളരെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു ഭരണാധികാരിയെയാണ് കേരളത്തിൽ നാം കണ്ടത്. തുടക്കം മുതല്‍തന്നെ ഉണർന്ന് പ്രവർത്തിച്ച ആരോഗ്യ വകുപ്പ്, ഇല്ലായ്മകള്‍ക്കിടയിലും 20000 കോടിയുടെ പ്രത്യേക പാക്കേജ് കൊണ്ടുവന്ന ധനവകുപ്പ് തുടങ്ങിയവയെല്ലാം ഒരു മികച്ച ഭരണ സംവിധാനങ്ങളുടെ പ്രതിഫലനമാണ്. മുൻഗണനാക്രമങ്ങള്‍ എങ്ങിനെ നിശ്ചയിക്കണമെന്നതിന്റെ മികച്ച ഉദാഹരണമാണിത്. ഇതാണ് ഒരു ഗവൺമെന്റ് ചെയ്യേണ്ടതും. പട്ടിണി കിടക്കാതിരിക്കാൻ വേണ്ടി അരിയും പലവ്യജ്ഞനങ്ങളും എല്ലാവർക്കും എത്തിക്കാനുള്ള നടപടികൾ, കമ്മ്യൂണിറ്റി കിച്ചൺ, വൃദ്ധജനങ്ങൾക്കുള്ള പെൻഷൻ അങ്ങനെ എല്ലാം എല്ലാം.

ഇവിടെ നമ്മൾ ഒരു തുടക്കം കുറിക്കേണ്ടതുണ്ട്. മുൻഗണനാക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. നേരത്തേ സൂചിപ്പിച്ചത് പോലെ ഇത് മഹാമാരി കഴിയുംവരെ മാത്രമുള്ള ഒരു സംവിധാനമാക്കാതെ ഇനിമുതല്‍ ഒരാളും പട്ടിണി കിടക്കാത്ത, എല്ലാവര്‍ക്കും പോഷകാഹാരം ലഭിക്കുന്ന, പാർപ്പിടം ഉണ്ടാകുന്ന, ഉന്നത വിദ്യാഭ്യാസം ലഭ്യമാകുന്ന ഒരു സംവിധാനമായി അതുയരേണ്ടതുണ്ട്. എല്ലാ മനുഷ്യരുടെ കണ്ണുകളിലും പ്രകാശം പരക്കട്ടെ. നമ്മുടെ അരുവികളും കിളികളും നീലാകാശവും സ്നേഹത്തിന്‍റെ സംഗീതം പൊഴിക്കട്ടെ.

Contact the author
Mohamed Iqbal pakada
3 years ago

An Apt write up from a citizen who watches the surroundings. Surely this is an eye opening time for all to look back where we wasted our time, food, wealth , intelligence etc. without having a future consideration and not studying from the past. One way or other we are all responsible for this. Our style of perspective in looking and judging the situation or this is not related to me attitude and our slave behavior to political and ruling aposthals created this situation. I think we shall see the things in a different perspective also in such situations. If you see or evaluate any such critical situations, Do our govt.s and politicians are fooling us by giving big speeches of what they have done. But they forget and purposefully hide from us that they are selected and appointed to do such works only by taking common man's taxes. We must see the social organisations and individuals who are doing better services with their limited resources or putting from their savings and balances considering these works are their social responsibility. After all the previous crisis situations happened to us , if we evaluate the helps and support gone to common man, the productive and result oriented works are always ahead from these type of sectors only. We should salute them all..

0 Replies
Mohamed Iqbal pakada
3 years ago

An Apt write up from a citizen who watches the surroundings. Surely this is an eye opening time for all to look back where we wasted our time, food, wealth , intelligence etc. without having a future consideration and not studying from the past. One way or other we are all responsible for this. Our style of perspective in looking and judging the situation or this is not related to me attitude and our slave behavior to political and ruling aposthals created this situation. I think we shall see the things in a different perspective also in such situations. If you see or evaluate any such critical situations, Do our govt.s and politicians are fooling us by giving big speeches of what they have done. But they forget and purposefully hide from us that they are selected and appointed to do such works only by taking common man's taxes. We must see the social organisations and individuals who are doing better services with their limited resources or putting from their savings and balances considering these works are their social responsibility. After all the previous crisis situations happened to us , if we evaluate the helps and support gone to common man, the productive and result oriented works are always ahead from these type of sectors only. We should salute them all..

0 Replies
kunhammad kt
3 years ago

ഹിലാൽ വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഒരോ ദിവസം പട്ടിണികൊണ്ട് ആയിരങ്ങൾ മരിക്കുന്ന ഈ ലോകത്ത് കോവി ഡ് മഹാമാരിയിൽ നിന്നുമുള്ളേ മോചനത്തോടൊപ്പം പട്ടാണി മാറ്റാനുള്ള പ്രവർത്തനങ്ങളിലും നാ മുന്നിട്ടിറങ്ങണം.

0 Replies
ABDUL KHADER M
3 years ago

സന്ദര്ഭത്തിന് യോചിച്ച ഒരു പ്രഫഷണൽ ലേഖനം. വളരെ നന്നായിട്ടുണ്ട്.

0 Replies
Thanshan Omer
3 years ago

An eloquent article with the modern pandemic times!! Heartbreaking at certain points however some are overwhelming.

0 Replies
Abdulrasheed kizhakke kalathil
3 years ago

ഹിലാല്ക്കാ വളരെ നല്ല അവതരണം ഒട്ടുമിക്ക കാര്യങ്ങളെയും പ്രതിപാദിച്ചു കേരള മുഖ്യമന്ത്രി യുടെ കരുതലിനെക്കുറിച്ചും പറഞ്ഞു പക്ഷെ ആരും ശ്രദ്ധിക്കാത്ത എന്നാൽ എല്ലാവരെയും ശ്രദ്ധിക്കുന്ന ഒരു വിഭാഗം ഇന്നാട്ടിലെ 10 ലക്ഷം വരുന്ന കച്ചവടക്കാരും അവരുടെ കൂടെ ജോലി ചെയ്യുന്നവരും കോടികൾ മുടക്കി വാങ്ങി വെച്ച സാധനങ്ങൾ എന്തായി എന്ന് നോക്കാൻ പോലും സർക്കാരോ പൊലീസോ സമ്മതിക്കുന്നില്ല കൊറോണ കാലം കഴിഞ്ഞാൽ എന്താകും സ്ഥിതി ദൈവത്തിനറിയാം താങ്കൾ എഴുത്തു തുടർന്നോളൂ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

0 Replies
noufal kk
3 years ago

നന്നായിട്ടുണ്ട്, ഇത് തന്നെയാണ് ആ സമയ൦ എന്നത് ഇടക്കിടെ വന്നത് എഴുത്തിന് ഭംഗി കൂട്യിടിട്ടുണ്ട്

0 Replies
shamsudheen chalarath
3 years ago

Really appreciated..try to be continued such a type of article in rest days.

0 Replies
Tamton Farhad
3 years ago

നന്നായിട്ടുണ്ട്. മതസൗഹാർദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രാധാന്യം കൂടി ഈ അവസരത്തിൽ ഓർമപ്പെടുത്തുന്നത് നന്നായിരിക്കും.

0 Replies
Abdul Hakeem
3 years ago

Well done !

0 Replies
Saj Zub
3 years ago

Well written.. your writings & perspectives have always reflected how compassionate you are in real life.. A real eye opener & let us all put our hands together & work hand in hand to make it happen.. Though UN has taken initiative to eradicate poverty it was always moving in a low pace.. coz the majority of the APL category were busy in becoming more & more richer.. causing imbalance in the socio-economic lives.. likewise many other factors including rituals, festivals, congregated prayers, busy markets, carbon emissions, communalism, riots, accidents ,wars, star hospitals, etc which were at its peak & heading towards infinity .. as if there is no return back.. I can also feel an invisible Khalifa in you who has come out with a thought provoking writeup to make everything proper as how it should be.. May All your good wishes & perspectives come true.. wishing & praying for the same... expecting more write ups & creative works on this aspect...

0 Replies

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More