അടുത്ത ലോകകപ്പിലും മെസ്സി ഉണ്ടാകും - ലയണല്‍ സ്കലോണി

ബ്യൂനസ് ഐറിസ്: അടുത്ത ലോകകപ്പ്‌ മത്സരത്തിലും മെസ്സി കളിക്കുമെന്ന് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്കലോണി. മെസ്സി അടുത്ത ലോകകപ്പ്‌ കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്കലോണി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മെസ്സി തന്നെയാണെന്നും അദ്ദേഹത്തെപ്പോലെയൊരാള്‍ ടീമിനൊപ്പമുള്ളത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും സ്കലോണി കൂട്ടിച്ചേര്‍ത്തു.

'അടുത്ത ലോകകപ്പ് മത്സരത്തിലുണ്ടാകുമോ ഇല്ലയോ എന്നത് മെസ്സിയുടെ തീരുമാനമാണ്. അദ്ദേഹത്തിന്‍റെ ആഗ്രഹവും ശാരീരിക അവസ്ഥയും പരിഗണിച്ചായിരിക്കും അതിനുള്ള സാധ്യതകള്‍ പരിശോധിക്കുക. മെസ്സിക്ക് വേണ്ടി അര്‍ജന്റീനയുടെ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കും. നിലവില്‍ അദ്ദേഹം സന്തോഷവാനാണ്' - ലയണല്‍ സ്കലോണി പറഞ്ഞു. 

മെസ്സി അടുത്ത ലോകകപ്പ് മത്സരത്തിലുമുണ്ടാകണമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ് ലയണല്‍ സ്കലോണിയുടെ വാക്കുകള്‍. ഖത്തറിലേത് തന്‍റെ അവസാന ലോകകപ്പ് മത്സരമാകുമെന്ന് മെസ്സി തുടക്കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജന്റീന ലോകകപ്പ്‌ കിരീടം നേടിയതിനുപിന്നാലെ ദേശിയ ജെഴ്സിയില്‍ കുറച്ചുകാലം കൂടി കളിക്കാന്‍ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട് മറ്റ് പ്രതികരണങ്ങളൊന്നും മെസ്സിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. 

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More