രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജോ ബൈഡന് വീഴ്ച്ച; അന്വേഷണം

വാഷിംഗ്‌ടണ്‍: വൈസ് പ്രസിഡന്റ് പദവിയിരിക്കെ ജോ ബൈഡന്‍ രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ  സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അറ്റോര്‍ണി ജനറലാണ് അന്വേഷണം നടത്തുക. ഇടക്കാല തെരഞ്ഞെടുപ്പ് നടന്ന സമയത്താണ് ജോ ബൈഡനെതിരെ ഗുരുതര ആരോപണമുയര്‍ന്നുവന്നത്. ബൈഡന്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന തരത്തില്‍ അടുത്തിടെ നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. യുക്രൈന്‍ അടക്കമുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലാണ് ബൈഡന് വീഴ്ച സംഭവിച്ചിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബറാക് ഒബാമ പ്രസിഡന്‍റും ജോ ബൈഡൻ വൈസ് പ്രസിഡന്‍റുമായിരുന്ന കാലത്താണ് പിഴവുകള്‍ സംഭവിച്ചത്. അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ജോ ബൈഡന്‍റെ ഓഫീസ് അറിയിച്ചു. വീഴ്ച സംഭവിച്ചുവെന്ന കാര്യം സത്യമാണെന്നും എന്നാല്‍ രേഖകള്‍ പുറത്തുപോകാതിരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിച്ചുവെന്നും ബൈഡന്‍റെ പ്രസ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. 

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More