ഗണേഷിന്‍റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം; കാര്യങ്ങള്‍ മനസിലാക്കാന്‍ അക്കാദമിയിലേക്ക് വരാം - രഞ്ജിത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന മുന്‍ മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ഗണേഷിന്‍റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണെന്നും കാര്യങ്ങള്‍ മനസിലാക്കാന്‍ അക്കാദമിയിലേക്ക് വരാമെന്നും രഞ്ജിത്ത് പറഞ്ഞു. തെറ്റിദ്ധാരണയുടെ പുറത്താണ് ഗണേഷ് സംസാരിക്കുന്നത്. അക്കാദമി നടപ്പിലാക്കുന്ന 25- അധികം പദ്ധതികളെക്കുറിച്ചും രഞ്ജിത്ത് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ചു.

'മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ തന്‍റെ അടുത്ത സുഹൃത്താണ്. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമര്‍ശം വളരെയധികം ഖേദമുണ്ട്. കയ്യിലുള്ള ചെറിയ വിഹിതം ഉപയോഗിച്ച് ലോകത്തെ ഏറ്റവും മികച്ച സിനിമകളും വിഖ്യാതരായ സിനിമാപ്രവര്‍ത്തകരെയും കേരളത്തിലെത്തിച്ച് അവരുമായി ഡെലിഗേറ്റുകള്‍ക്ക് സംവാദത്തിനുള്ള അവസരം ഒരുക്കുന്ന വേദിയാണ് ഐ എഫ് എഫ് കെ. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ തന്നെയാണ് അവാര്‍ഡ്‌ എത്തുന്നത്. അക്കാദമി നടത്തുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ ഗണേഷ് ശ്രമിക്കണമായിരുന്നു' - രഞ്ജിത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഐ എഫ് എഫ് കെ നടത്തിപ്പും അവാര്‍ഡ് കൊടുക്കലും മാത്രമായി ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്നാണ് ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സിനിമയെ അടുത്തറിയാനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവര്‍ത്തനം. വരും തലമുറയ്ക്ക് റിസേര്‍ച്ച് ചെയ്യാനുള്ള സെന്‍ററായി അത് നിലനില്‍ക്കണമെന്നും ഗണേഷ് പറഞ്ഞിരുന്നു. നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന 'സിനിമയും എഴുത്തും' എന്ന പാനല്‍ചര്‍ച്ചയിലാണ് ഗണേഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. ഐ.എഫ്.എഫ്.കെ സംഘാടനവുമായി ബന്ധപ്പെട്ട വിമര്‍ശനം നിലനില്‍ക്കെയാണ് ഭരണപക്ഷത്തുള്ള എം എല്‍ എയുടെ വിമര്‍ശനം. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 18 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 20 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More