തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,160 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,280 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണം 15 രൂപ വർധിച്ച് 4,265 രൂപയായി. ഇന്നലെയും സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
2020 ആഗസ്റ്റ് 11- ന് 41,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. അതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ആഗോള സാമ്പത്തികമാന്ദ്യവും പണപ്പെരുപ്പം ഉയർന്ന നിലവാരത്തില്‍ തുടരുന്നതുമാണ് സ്വര്‍ണവില കൂടാന്‍ കാരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെയുയരുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതും സ്വര്‍ണവില ഉയരുന്നതിന്‍റെ പ്രധാനകാരണമാണ്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.