ബംഗാൾ ഗവര്‍ണറെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു

കൊൽക്കത്ത സർവകലാശാലയിൽ ബംഗാൾ ഗവർണർ ജഗദീപ്‌ ​ ധാൻകറിനെ വിദ്യാർത്ഥികൾ തടഞ്ഞു. സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങിനെത്തിയപ്പോഴാണ്‌ വിദ്യാർത്ഥികൾ തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ ​ഗോ ബാക്ക് വിളിച്ച് കരിങ്കൊടിയും വീശി.  പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാ​ഗമായാണ് വിദ്യാർത്ഥികൾ ​ഗവർണറെ തടഞ്ഞത്.

നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിക്ക് ഡിലിറ്റ് ബിരുദം നല്‍കുന്ന ചടങ്ങിലും ​ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായി.  വിദ്യാര്‍ത്ഥി പ്രതിഷേധം തണുപ്പിക്കാന്‍ വൈസ് ചാന്‍സലര്‍ സൊണാലി ചക്രവര്‍ത്തി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ മാസം ജാദവ്പുര്‍ സര്‍വകലാശാലയിലും ​ഗവര്‍ണര്‍ സമാന പ്രതിഷേധം നേരിട്ടിരുന്നു.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 8 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 10 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 11 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More