അമേരിക്കയില്‍ മരണം നാല്‍പത്തയ്യായിരം കവിഞ്ഞു, രോഗികള്‍ എട്ടുലക്ഷത്തിലധികം

45,343പേര്‍ ഗുരുതരാവസ്ഥയില്‍ 

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ ഇതിനകം കോവിഡ് -19 മൂലം 45,368 പേര്‍ മരണപ്പെട്ടു. 8,19,175 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 45,343 പേര്‍ ഗുരുതരാവസ്ഥയിലാണ്. 82,973 പേര്‍ ഇതിനകം രോഗവിമുക്തരായി.

ന്യൂയോര്‍ക്കില്‍ ഇതുവരെ19,693 പേര്‍ മരണപ്പെട്ടു 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 19,693 ആയി. 2,56,555 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 4,753 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 92,387 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,322 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 35,802- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 32,967- പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 2,700 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -867 മസ്സാച്ചുസെറ്റ്സ് -1,961, ലൂസിയാന -1,405, ഇല്ലിനോയിസ് -1,461, ജോര്‍ജ്ജിയ -818 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.

തലസ്ഥാനമായ വാഷിങ്ങ്ടണില്‍  മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 12,282 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 682 പേരാണ് മരണപ്പെട്ടത്.





Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More