കോട്ട് തയ്ച്ചുവച്ചിട്ടുണ്ടെങ്കില്‍ അതങ്ങ് ഊരിവച്ചേക്ക്; ശശി തരൂരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്. നാലുവര്‍ഷത്തിനുശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയേണ്ട കാര്യമില്ലെന്നും ആരെങ്കിലും കോട്ട് തയ്ച്ചുവച്ചിട്ടുണ്ടെങ്കില്‍ അതങ്ങ് ഊരിവച്ചേക്കെന്നുമാണ് ചെന്നിത്തല പറഞ്ഞത്. 'നാലുവര്‍ഷം കഴിഞ്ഞാല്‍ താന്‍ ഇന്നതാകും എന്ന് ആരും ഇപ്പോള്‍ പറയേണ്ട കാര്യമില്ല. നാലുവര്‍ഷം കഴിഞ്ഞാല്‍ ഇന്ത്യയിലും കേരളത്തിലുമെല്ലാം എന്തുസംഭവിക്കുമെന്ന് ഇപ്പോള്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആരെങ്കിലും കോട്ട് തയ്ച്ചുവെച്ചിട്ടുണ്ടെങ്കില്‍ അതങ്ങ് ഊരിവച്ചേക്ക്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുളളത്'- രമേശ് ചെന്നിത്തല പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനച്ചടങ്ങിലായിരുന്നു ശശി തരൂരിനെ ചെന്നിത്തല വിമര്‍ശിച്ചത്. പരിപാടിയില്‍ പങ്കെടുത്ത മിക്ക കോണ്‍ഗ്രസ് നേതാക്കളും തരൂരിനെ പേരെടുത്തുപറയാതെ വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ചില്ലെങ്കില്‍ പിന്നെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടിവരില്ലെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. പാര്‍ട്ടിയില്‍ പറയാനുളളത് അവിടെയാണ് പറയേണ്ടതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ആഗ്രഹങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എന്നാല്‍ അതെല്ലാം തുറന്നുപറഞ്ഞ് നടക്കരുതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും അഭിപ്രായപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More