398 കോടി രൂപ ശമ്പളം വേണ്ടന്നുവെച്ച് ആപ്പിള്‍ സിഇഒ

വാഷിംഗ്‌ടണ്‍: ജോലി ചെയ്യുന്നതിന് അനുസരിച്ച് പ്രതിഫലം ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളം അധികമാണെന്നും ഇത്രയും തുക ആവശ്യമില്ലെന്നും കമ്പനിയെ അറിയിച്ചിരിക്കുകയാണ് ടെക് കമ്പനിയായ ആപ്പിളിന്‍റെ സി ഇ ഒ ടിം കുക്ക്. ഇതോടെ അദ്ദേഹത്തിന്‍റെ ശമ്പളം പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ് ആപ്പിള്‍. ഇന്ന് മുതല്‍ ടിം കുക്കിന്‍റെ ശമ്പളം 398 കോടി രൂപയാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

2021- ല്‍ 9.87 കോടി ഡോളര്‍ തുകയാണ് ടിം കുക്കിന് ശമ്പളമായി ലഭിച്ചത്. 2022-ല്‍ 9.94 കോടി ഡോളർ ആയിരുന്നു ആപ്പിള്‍ സി ഇ ഒയുടെ സാലറി. ഇത്തവണ നൽകുക 4.9 കോടി ഡോളർ ആണെന്നാണ് കമ്പനി പറയുന്നത്. ഇതിൽ 30 ലക്ഷം അടിസ്ഥാന ശമ്പളവും 60 ലക്ഷം ഡോളര്‍ ബോണസുമാണ്. അതേസമയം കുക്കിന്റെ ഓഹരികളുടെ എണ്ണം മുൻപത്തെ 50 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2011-ലാണ് കുക്ക് ആപ്പിളിന്റെ സിഇഒ ആയി സ്ഥാനമേറ്റത്. ഏകദേശം11 വർഷമായി അദ്ദേഹമാണ് കമ്പനിയെ നയിക്കുന്നത്. ലോകത്ത് ആദ്യമായി 3 ട്രില്ല്യന്‍ ഡോളര്‍ വിപണി മൂല്യത്തിലെത്തിയ ആപ്പിളിന് പിന്നിലെ പ്രധാന വ്യക്തി ടിം കുക്കാണ്. ആപ്പിള്‍ സി ഇ ഒ ആകുന്നതിനുമുന്‍പ് ആപ്പിളിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു. കമ്പനിയുടെ ലോകവ്യാപകമായുള്ള സെയിൽസ്, ഓപ്പറേഷൻ ശൃംഖലയുടെ മേധാവിയായും ടിം കുക്ക് ജോലി ചെയ്തിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More