'മുഖ്യമന്ത്രിയാകാന്‍ കോട്ട് തുന്നിയിട്ടില്ല'; ചെന്നിത്തലക്ക് തരൂരിന്‍റെ മറുപടി

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലക്ക് മറുപടിയുമായി ശശി തരൂര്‍ എം പി. ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് പറഞ്ഞോ അവരോട് ചോദിക്കണം. അത്തരമൊരു കോട്ടുള്ളതായി തനിക്ക് അറിയില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര് എന്തുപറഞ്ഞാലും പ്രശ്നമില്ല. ജനങ്ങള്‍ തന്നെ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നുണ്ട്. കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നുണ്ട്. ഈ പരിപാടികള്‍ ഉപേക്ഷിക്കേണ്ട സാഹചര്യം നിലവിലുള്ളതായി തോന്നിയിട്ടില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാലുവര്‍ഷത്തിനുശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയേണ്ട കാര്യമില്ലെന്നും ആരെങ്കിലും കോട്ട് തയ്ച്ചുവച്ചിട്ടുണ്ടെങ്കില്‍ അതങ്ങ് ഊരിവച്ചേക്കെന്നുമാണ് ചെന്നിത്തല കഴിഞ്ഞ ദിവസം തുറന്നടിച്ചത്. 'നാലുവര്‍ഷം കഴിഞ്ഞാല്‍ താന്‍ ഇന്നതാകും എന്ന് ആരും ഇപ്പോള്‍ പറയേണ്ട കാര്യമില്ല. നാലുവര്‍ഷം കഴിഞ്ഞാല്‍ ഇന്ത്യയിലും കേരളത്തിലുമെല്ലാം എന്തുസംഭവിക്കുമെന്ന് ഇപ്പോള്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആരെങ്കിലും കോട്ട് തയ്ച്ചുവെച്ചിട്ടുണ്ടെങ്കില്‍ അതങ്ങ് ഊരിവച്ചേക്ക്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുളളതെന്നാണ് മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനച്ചടങ്ങില്‍ രമേശ്‌ ചെന്നിത്തല പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More