'എന്തുകൊണ്ട് സഞ്ജു ടീമിലില്ല'?; ബിസിസിഐ മറുപടി പറയണമെന്ന് ആരാധകര്‍

ഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന, ട്വന്‍റി 20 പരമ്പരയില്‍ സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. എന്തുകൊണ്ടാണ് സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് ബി സി സി സി വ്യക്തമാക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്‍റി 20ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ പിന്നാലെ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കില്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണെങ്കിലും സഞ്ജുവിന്‍റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ വിശദീകരണം നല്‍കാത്തതാണ് ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്.

സഞ്ജുവിനെതിരെ ആദ്യമായിട്ടല്ല ബിസിസിഐ ഇത്തരം നീക്കം നടത്തുന്നതെന്നും എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് കളിക്കാരെ തെരഞ്ഞെടുക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണ്‍  ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. അതുകൊണ്ടുതന്നെ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ രണ്ട് വൈറ്റ് ബോള്‍ സ്‌ക്വാഡുകളില്‍ നിന്നും താരത്തെ ഒഴിവാക്കിയതാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. പഞ്ചാബ് കിങ്സ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെയാണ് സഞ്ജുവിന് പകരക്കാരനായി ടീമിലെത്തിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്(വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍ എന്നിവരാണ് ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന, ട്വന്‍റി 20 പരമ്പരയില്‍ ഇടം പിടിച്ചത്.

Contact the author

sports Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 10 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More