'ഇത് വെറും സിനിമ മാത്രം, ജീവന്‍ കളയരുത്' - ആരാധകരോട് ലോകേഷ്

ചെന്നൈ: ആരാധകര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. സിനിമയെ സിനിമയായി കാണണമെന്നും ജീവന്‍ കളയരുതെന്നും സൂപ്പര്‍താര ആരാധകരോട് ലോകേഷ് പറഞ്ഞു. സിനിമ വിനോദത്തിനുവേണ്ടിയുള്ളതാണെന്നും ആഘോഷങ്ങള്‍ അതിരുവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാധകർ സന്തോഷത്തോടെ സിനിമ കണ്ട് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആഘോഷത്തിന്റെ പേരിൽ ജീവൻ പണയപ്പെടുത്തേണ്ട കാര്യമില്ലെന്നും സംവിധായകൻ പറഞ്ഞു. 

അജിത്‌ നായകനായി എത്തിയ തുനിവ് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ആഘോഷപരിപാടിക്കിടെ ആരാധകൻ മരിച്ചത് ഏറെ വാർത്താപ്രധാന്യം നേടിയിരുന്നു. ഇത്തരത്തിലുള്ള മരണങ്ങൾ മുൻപ് പലപ്പോഴും നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലും ചർച്ചകൾ  ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലോകേഷ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. കണ്മണി എന്നകഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. താരത്തിന്‍റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു.  ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്. തിയറ്റര്‍ റീലിസീന് ശേഷം നെറ്റ്ഫ്ലിക്സില്‍ ചിത്രം സ്‍ട്രീം ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More