സുകുമാരന്‍ നായര്‍ പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു- വെളളാപ്പളളി നടേശന്‍

പാലക്കാട്: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിന്തുണച്ചോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എന്‍എസ്എസിലെ അംഗങ്ങളുടെ വോട്ടുകൊണ്ടുമാത്രം ശശി തരൂരിന് വിജയിക്കാനാവില്ലെന്ന് വെളളാപ്പളളി പറഞ്ഞു. ഡല്‍ഹി നായര്‍ ചങ്ങനാശേരിയിലെത്തിയപ്പോള്‍ തറവാടി നായരായി എന്നൊക്കെ പരസ്യമായി പറയുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. ചേര്‍ത്തലയില്‍ എസ്എന്‍ഡിപിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു വെളളാപ്പളളിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ആദ്യം പറഞ്ഞു തരൂര്‍ ഡല്‍ഹി നായരാണെന്ന്. ആ നായര്‍ ചങ്ങനാശേരിയിലെത്തിയപ്പോള്‍ തറവാടി നായരായി മാറി. അല്‍പ്പംകൂടെ കഴിഞ്ഞപ്പോള്‍ വിശ്വപൗരനായി. നമുക്ക് സ്വകാര്യ സംഭാഷണത്തില്‍ പലതും പറയാമെങ്കിലും പരസ്യമായി ഇങ്ങനെ പറയാമോ? ആ തരൂരിന്റെ രാഷ്ട്രീയഭാവി അതോടുകൂടി തീര്‍ന്നില്ലേ. ഈ വിലകുറഞ്ഞ അഭിപ്രായം പറഞ്ഞിട്ട് കോണ്‍ഗ്രസിന്റെ എംഎല്‍എമാരടക്കം എത്ര നേതാക്കളുണ്ട്, ഒരാളെങ്കിലും പ്രതികരിച്ചോ? ഞാനാണ് സമുദായത്തിന്റെ പേര് പറഞ്ഞ് ഇത്തരം പ്രസ്താവനകള്‍ നടത്തിയതെങ്കില്‍ ഇപ്പോള്‍ എനിക്കെതിരെ എസ് എന്‍ ഡിപിക്കുളളില്‍നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നേനെ'- വെളളാപ്പളളി നടേശന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Politics

അരമനകള്‍ കയറാന്‍ കോണ്‍ഗ്രസും; നീക്കം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്

More
More
Web Desk 5 months ago
Politics

ഷുക്കൂര്‍ വധം: കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് കെ. സുധാകരന്‍

More
More
Web Desk 5 months ago
Politics

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാമെന്ന് ഇ പി ജയരാജൻ

More
More
Web Desk 5 months ago
Politics

'പി. ജയരാജന്റെ ക്വട്ടേഷൻ ബന്ധങ്ങളും അന്വേഷിക്കണം'; നേതൃത്വത്തിന് പരാതി

More
More
Web Desk 5 months ago
Politics

ഇ പി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യം; ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി

More
More
Web Desk 5 months ago
Politics

ഇപി അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി അറിവില്ല- പി ജയരാജന്‍

More
More