ചാരപ്രവൃത്തി ആരോപിച്ച് മുന്‍ പ്രതിരോധ സഹമന്ത്രിയെ തൂക്കിലേറ്റി ഇറാന്‍; അപലപിച്ച് ലോകരാജ്യങ്ങള്‍

ടെഹ്‌റാന്‍: ചാരപ്രവൃത്തി ആരോപിച്ച് ഇറാന്‍ മുന്‍ പ്രതിരോധ സഹമന്ത്രി അലിറെസ അക്ബരിയെ തൂക്കിലേറ്റിയ സംഭവത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍. ബ്രിട്ടീഷ്- ഇറാനിയന്‍ പൗരനായ അക്ബരിയെ ബ്രിട്ടനുവേണ്ടി ചാരപ്രവൃത്തി നടത്തി എന്നാരോപിച്ചാണ് തൂക്കിലേറ്റിയത്. അലിറെസ അക്ബരിയെ വധിച്ചുവെന്ന വാര്‍ത്ത തീര്‍ത്തും ഞെട്ടലുണ്ടാക്കുന്നതാണ് എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത, പ്രാകൃത ഭരണകൂടം നടത്തിയ നിഷ്ഠുരമായ പ്രവൃത്തിയാണിതെന്നും റിഷി സുനക് ട്വിറ്ററില്‍ കുറിച്ചു.

അലിറെസ അക്ബരിയുടെ വധശിക്ഷ പ്രാകൃതവും നിന്ദ്യവുമാണെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. 'ഇറാനിലെ അടിച്ചമര്‍ത്തലുകളുടെയും വധശിക്ഷയുടെയും ഇരകളുടെ നീണ്ട പട്ടികയിലേക്ക് ഒരു പേരുകൂടി. ഇറാനിയന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം എന്നാണ് ഇമ്മാനുവല്‍ മക്രോണ്‍ ട്വീറ്റ് ചെയ്തത്. അലിറെസ അക്ബരിയുടെ വധശിക്ഷയെ നിരുപാധികം അപലപിക്കുന്നതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിന്റെ ഭീകരമായ ക്രൂരതയുടെ മറ്റൊരു ഉദാഹരണമാണിതെന്നും ഇറാനിലെ ജനങ്ങള്‍ അവരുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ കാനഡ അവരോടൊപ്പം നില്‍ക്കും എന്നുമാണ് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇറാന്‍ ജുഡീഷ്യറിയുടെ വാര്‍ത്താ ഏജന്‍സിയാണ് അലിറെസ അക്ബരിയെ തൂക്കിലേറ്റിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എപ്പോഴാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. 2019-ലാണ് അലിറെസ അക്ബരി അറസ്റ്റിലായത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനായി ഇറാന്റെ സുരക്ഷയ്‌ക്കെതിരായി പ്രവര്‍ത്തിക്കുകയും ചാരവൃത്തിക്കായി പ്രതിഫലം കൈപ്പറ്റുകയും ചെയ്തു എന്നാണ് ഇറാന്‍ സര്‍ക്കാരിന്റെ ആരോപണം.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More